Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാവ സുരേഷി​ന്‍റെ നില അതിഗുരുതരമായി തുടരുന്നു

text_fields
bookmark_border
വാവ സുരേഷി​ന്‍റെ നില അതിഗുരുതരമായി തുടരുന്നു
cancel

പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ നില അതിഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്‍കിയാണ് ജീവൻ തിരിച്ച് പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.

വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്​ മുമ്പ്​ പാമ്പ്​ പിടുത്തത്തിനിടെ നിരവധി തവണ സുരേഷിന്​ പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്​. കഴിഞ്ഞ ദിവസം പാമ്പ്​ വാവ സുരേഷി​ന്‍റെ തുടയിൽ കടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലും ഏ​റെ പ്രചരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vava sureshs condition remains critical
Next Story