Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്കേറ്റു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിലെ തട്ടത്തുമലയിലാണ് അപകടം. ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ഡ്രൈവർക്കും പരിക്കേറ്റു.

വാവ സുരേഷ് സഞ്ചരിച്ച കാറിന് മുന്നില്‍ പോകുന്ന മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച ശേഷം അദ്ദേഹം സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് സുരേഷിന്റെ കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vava Suresh injured in bus-car collision
Next Story