Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂർഖന്‍റെ കടിയേറ്റ്​...

മൂർഖന്‍റെ കടിയേറ്റ്​ വാവ സുരേഷ്​ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
Vava Suresh
cancel
camera_alt

പി​ടി​കൂ​ടു​ന്ന​തി​നി​ടെ വാ​വ സു​രേ​ഷി​നെ മൂ​ർ​ഖ​ൻ ക​ടി​ക്കു​ന്നു (വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ​നി​ന്ന്)

കോ​ട്ട​യം: മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ്​ വാ​വ സു​രേ​ഷ്​ ആശുപ​ത്രിയി​ൽ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​നി​റ്റി​ലാ​ണ്​​. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​രേ​ഷി​നെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ആ​ന്‍റി​വെ​നം ന​ൽ​കി ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം.

ച​ങ്ങ​നാ​ശ്ശേ​രി​ക്ക​ടു​ത്ത്​ കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ വാ​ണി​യേ​പു​ര​ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തൊ​ഴു​ത്തി​ൽ മൂ​ന്നു​ദി​വ​സ​മാ​യി പാ​മ്പി​​നെ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്ച എ​ത്തി​യ​ വാ​വ സു​രേ​ഷ്, തൊ​ഴു​ത്തി​ലെ ക​രി​ങ്ക​ല്ലി​നി​ട​യി​ൽ​നി​ന്ന്​ പാ​മ്പി​നെ പി​ടി​കൂ​ടി വാ​ലി​ൽ പി​ടി​ച്ച്​ ചാ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​നു​മു​ക​ളി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പാ​മ്പി​നെ വി​ട്ടെ​ങ്കി​ലും വീ​ണ്ടും പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.

പി​ന്നീ​ട്​ വാ​വ സു​രേ​ഷ്​ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ്​ പു​റ​പ്പെ​ട്ട​തെ​ങ്കി​ലും പ​കു​തി വ​ഴി എ​ത്തി​യ​പ്പോ​ൾ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​മ്പി​നെ​യും ആ​​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യ​ത്.

അതിനിടെ, വാ​വ സു​രേ​ഷി​ന് സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ വി​ളി​ച്ച് ആ​രോ​ഗ്യ​നി​ല​ ചോ​ദി​ച്ച​റി​ഞ്ഞു. വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ നി​ര്‍ദേ​ശം ന​ല്‍കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake bitevava suresh
News Summary - vava suresh hospitalized after snake bite
Next Story