Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവട്ടിയൂർക്കാവിൽ...

വട്ടിയൂർക്കാവിൽ കുമ്മനം ബി.ജെ.പി സ്ഥാനാർഥിയായേക്കും

text_fields
bookmark_border
kummanam
cancel

തിരുവനന്തപുരം: വട്ടിയൂർക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിത്വ ത്തിൽ കുമ്മനത്തിനാണ്​​ പ്രാമുഖ്യമെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ എസ്​.സുരേഷ്​ പറഞ്ഞു. മുതിർന്ന പരിചയ സമ്പത്തുള്ള നേതാവ്​ വട്ടിയൂർക്കാവിൽ വേണമെന്നാണ്​ ജില്ലാ നേതൃത്വത്തിൻെറ ആവശ്യം. ഇത്​ പരിഗണിച്ച്​ കുമ്മനത്തിന്​ തന്നെ നറുക്ക്​ വീഴുമെന്നാണ്​ പ്രതീക്ഷ.

കുമ്മനം രാജശേഖരൻെറ പേരാണ്​ മണ്ഡലം കമ്മിറ്റി നൽകിയത്​. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന്​ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏകദേശം 7000ത്തിൽപരം വോട്ടുകൾക്കാണ്​ കുമ്മനം രാജശേഖരനെ കെ. മുരളീധരൻ വട്ടിയൂർക്കാവിൽ തോൽപ്പിച്ചത്​.

പിന്നീട്​ നടന്ന ലോക്​സഭാ തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ്​ മണ്ഡലത്തിൽ നിന്ന്​ ബി.ജെ.പിക്ക്​ തരക്കേടില്ലാത്ത വോട്ട്​ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKummanam Rajasekaraanbjp
News Summary - Vattiyurkavu byelction-Kerala news
Next Story