Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.എസ്​: പരാതിയിൽ...

എൻ.എസ്​.എസ്​: പരാതിയിൽ അന്വേഷണം തുടരുന്നു –ടിക്കാറാം മീണ

text_fields
bookmark_border
Tikaram-Meena
cancel

കോ​ട്ട​യം: വ​ട്ടി​യൂ​ർ​ക്കാ​വ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി പ​റ​ഞ്ഞ്​ എ​ൻ.​എ​സ്​.​എ​സ്​ വോ​ട്ടു​തേ​ടി ​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ടി​ക് കാ​റാം മീ​ണ. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്‌ ഓ​ഫി​സ​റാ​യ ക​ല​ക്ട​റും ഡി.​ജി.​പി​യും പ​രാ​തി പ​രി​ശോ​ധി​ച്ചു​വ​രു​ ക​യാ​ണ്‌. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ട്‌ കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യം പ്ര​സ്​​​ക്ല​ബി​​െൻറ മീ​റ്റ്​ ദ ​പ്ര​സി​ൽ പ​റ​ഞ്ഞു. എ​ൻ.​എ​സ്.​എ​സി​​െൻറ വ​ക്കീ​ൽ നോ​ട്ടീ​സ്​ ല​ഭി​​ച്ചു. അ​തി​ന്​ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്​​തു.

കേ​ര​ള കോ​ൺ​ഗ്ര​സ്‌ എ​മ്മി​​െൻറ ചി​ഹ്ന​വും പേ​രും സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​നാ​ണ്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ക​മീ​ഷ​ന്‌ മു​ന്നി​ൽ ഇ​രു​വി​ഭാ​ഗ​വും ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​െ​നാ​ടു​വി​ലാ​കും തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള കോ​ട​തി​വി​ധി​ക​ളും ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കും. കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു​തി​നു​മു​മ്പ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ​ക​മീ​ഷ​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ൽ വേ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കു​മാ​യി​രു​ന്നു. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചാ​കും തീ​രു​മാ​നം.

ചെ​യ​ർ​മാ​നി​ല്ലെ​ങ്കി​ൽ അ​ധി​കാ​രം വ​ർ​ക്കി​ങ്‌ ചെ​യ​ർ​മാ​നാ​ണെ​ന്ന്​ പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​യു​ന്നു​ണ്ട്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു തീ​രു​മാ​നം. ഈ ​മാ​സം 25ന്‌ ​സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ക​ര​ട്‌ പ്ര​സി​ദ്ധീ​ക​രി​ക്കും. തി​രു​ത്ത​ലു​ക​ളോ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളോ വ​രു​ത്താ​ൻ ഡി​സം​ബ​ർ 25 വ​രെ സ​മ​യം ന​ൽ​കും. ജ​നു​വ​രി 20ന്‌ ​അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newsmalayalam newstikaram meenavattiyoorkavu byelection
News Summary - vattiyoorkavu byelection; complaint enquiry going on said tikaram meena -kerala news
Next Story