കയത്തില്‍ ചാടിയ താറാവിന്‍കുഞ്ഞ്, അവിടെ നീർനായും നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട്; കാപ്പനെ 'കുത്തി' വാസവന്
text_fieldsകോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിലൊടുവിൽ യു.ഡി.എഫിെൻറ ഭാഗമായ മാണി സി.കാപ്പനെ 'കുത്തി' സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍. വാസവന്. 'താറാവിൻ കുഞ്ഞിനൊരു മുന്നറിയിപ്പ്' എന്നപേരിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കാപ്പനെ ട്രോളിയിരിക്കുന്നത്. കാപ്പനെ പരോക്ഷമായി പരിഹസിക്കുന്ന കുറിപ്പിൽ താറാവിന് കുഞ്ഞിനോടാണ് അദ്ദേഹത്തെ ഉപമിച്ചിരിക്കുന്നത്. താറാവിൻ കുഞ്ഞ് കയത്തിലേക്കാണ് പോയതെന്ന് കുറിപ്പിൽ പറയുന്നു.
പഴമക്കാർ പറഞ്ഞു കേട്ടൊരു കഥയുണ്ട്്... എന്ന് തുടങ്ങുന്ന കുറിപ്പിൽ കോഴി അടയിരുന്ന് വിരിയിച്ച താറാവിൻ കുഞ്ഞിനെക്കുറിച്ചാണ് വിവരിക്കുന്നത്. മീനച്ചിലാറിെൻറ തീരത്തായിരുന്നു തള്ളക്കോഴിയുടെയും കുഞ്ഞുങ്ങളുടെയും താമസം. ഭക്ഷണം കഴിക്കാൻ വരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. ഇതിനിടെ, താറാവിൻ കുഞ്ഞ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി.
ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾ സങ്കടപ്പെട്ടതോടെ, തള്ളക്കോഴി പറഞ്ഞു. മക്കളെ അവൻ കയത്തിൽ ചാടിയാൽ നമുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിെൻറ ഭക്ഷണത്തിെൻറ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ. അവിടെ നീർനായും നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ...എവിടെ കേൾക്കാൻ .... കുറിപ്പിൽ പറയുന്നു.

