Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യം കൂടെ നിന്നതിന്...

രാജ്യം കൂടെ നിന്നതിന് നന്ദി –ഷീന

text_fields
bookmark_border
vasantha-kumar-wife.jpg
cancel

ക​ൽ​പ​റ്റ: ഭ​ർ​ത്താ​വി​​െൻറ വി​യോ​ഗ​ത്തി​ൽ രാ​ജ്യം കൂ​ടെ നി​ന്ന​തി​നും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തി​ന ും എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്ന് വീ​ര​മൃ​ത്യു വ​രി​ച്ച സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ വി.​വി. വ​സ​ന്ത​കു​മാ​ റി​​െൻറ ഭാ​ര്യ ഷീ​ന. സൈ​ന്യ​ത്തി​ലാ​യാ​ലും കു​ടും​ബ​ത്തി​ലാ​യാ​ലും മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ന്ന സ്വ ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഷീ​ന പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​വ​സാ​ന​മാ​യി വ​സ​ന്ത​കു​മാ​ർ ഭാ​ര്യ​യെ​യും അ​മ്മ​യെ​യും വി​ളി​ച്ച​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഒ​മ്പ​തി​നാ​ണ് മ​ട​ങ്ങി​പ്പോ​യ​ത്. എ​ല്ലാ ദി​വ​സ​വും വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ഇ​പ്പോ​ഴും മ​ഞ്ഞ് വീ​ഴു​ക​യാ​ണ്, റേ​ഞ്ച് കു​റ​വാ​ണ്, പി​ന്നെ വി​ളി​ക്കാം എ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഫോ​ൺ വെ​ച്ച​ത്.

അ​ന്നു രാ​ത്രി​യാ​ണ് സൈ​ന്യ​ത്തി​ൽ​നി​ന്ന് ഷീ​ന​ക്ക് ഫോ​ൺ വ​ന്ന​ത്. ഒ​ര​പ​ക​ട​മു​ണ്ടാ​യെ​ന്നും വ​സ​ന്ത​കു​മാ​റി​നെ കാ​ണാ​താ​യെ​ന്നു​മാ​ണ് ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച സൈ​നി​ക​ൻ പ​റ​ഞ്ഞ​ത്. കു​റ​ച്ച് സ​മ​യ​ത്തി​നു ശേ​ഷം ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ മ​റ്റൊ​രു സൈ​നി​ക​ൻ വി​ളി​ച്ച് ഞ​ങ്ങ​ൾ​ക്ക് അ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നു പ​റ​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വ് വീ​ര​മൃ​ത്യു വ​രി​ച്ച വാ​ർ​ത്ത​യെ​ത്തു​ന്ന​ത്. ഭ​ർ​ത്താ​വി​ന് ന​ൽ​കി​യ ആ​ദ​ര​വി​ൽ സ​ന്തോ​ഷ​മു​ണ്ട്. ദു​ര​ന്ത സ​മ​യ​ത്ത് കൂ​ടെ നി​ന്ന​വ​ർ ഇ​നി​യും ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും ഷീ​ന വി​ങ്ങി​പ്പൊ​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CRPF jawanvasantha kumar
News Summary - vasantha kumar wife-kerala news
Next Story