തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല സ്വദേശിനി സരിത (52) ആണ് മരിച്ചത്.
കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ധിച്ച് വരികയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്.