വരാപ്പുഴ സംഭവത്തിൽ ഒരു വലിയ സഖാവിന്‍റെയും ഇടപെടലില്ല -സി.എൻ. മോഹനൻ
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഒരു വലിയ സഖാവിെൻറയും ഇടപെടലുണ്ടായിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻപ്രസിഡൻറിെൻറ ആത്മഹത്യയിലും വരാപ്പുഴ സംഭവത്തിലും സി.പി.എം പ്രതിക്കൂട്ടിലല്ല. ശ്രീജിത്തുമായോ കുടുംബവുമായോ പാർട്ടിക്ക് ഒരുതരത്തിെല പ്രശ്നങ്ങളുണ്ടായിട്ടില്ല. വരാപ്പുഴ സംഭവത്തിൽ സർക്കാർ വളരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളായ പൊലീസുകാർ അറസ്റ്റിലായി. എസ്.പി സസ്പെൻഷനിലുമാണ്.
വി.കെ. കൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ദേഹത്തിെൻറ കുടുംബം പാർട്ടിക്ക് ഇതുമായി ഒരുബന്ധവുമില്ലെന്നും തള്ളിപ്പറയില്ലെന്നും വ്യക്തമാക്കിയതാണ്. പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് യു.ഡി.എഫും പിന്തുണച്ചത് ബി.ജെ.പിയുമാണ്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന പ്രസ്താവന അവിടെയുള്ളവരെ ആക്ഷേപിക്കാൻ വേണ്ടിയായിരുന്നില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ നിയമവാഴ്ച പരിപാലിച്ചുകൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂവെന്നതാണ് ഉദ്ദേശിച്ചത്. വരാപ്പുഴയിലും എടത്തലയിലുമുണ്ടായ പൊലീസ് നടപടികളൊന്നും സർക്കാർ നയത്തിെൻറ ഭാഗമായുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
