Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരാപ്പുഴ കസ്​റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
വരാപ്പുഴ കസ്​റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ അറസ്​റ്റിൽ
cancel

കൊച്ചി: വരാപ്പുഴയില്‍ കസ്​റ്റഡിയില്‍ മരിച്ച ശ്രീജിത്തി‍​​​െൻറ ബന്ധുക്കളില്‍നിന്ന്​ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്​റ്റില്‍. പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറാണ് അറസ്​റ്റിലായത്. സി.ഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് കൈക്കൂലി കൈപ്പറ്റിയത്. പൊലീസ് ഡ്രൈവർ കൈക്കൂലി വാങ്ങിയെന്ന വിവരം കഴിഞ്ഞ മാസം 10നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ശ്രീജിത്തി​​​െൻറ ഭാര്യാപിതാവ് പ്രദീപി​​​െൻറ കൈയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സാക്ഷിമൊഴികളുടെയും അന്വേഷണത്തി​​​െൻറയും അടിസ്ഥാനത്തിൽ പ്രദീപ് കുമാർ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചെന്ന്​ അന്വേഷണ സംഘം വ്യക്തമാക്കി.

അഖിലയുടെ ഭാര്യാപിതാവ്, ബന്ധു, ഇടനിലക്കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തുടങ്ങിയവരാണ് കേസിൽ സാക്ഷികൾ. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മാസം ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്​റ്റിലായ ശ്രീജിത്തി​​​െൻറ ആരോഗ്യനില തീരെ മോശമായതിനെ തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരൻ വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്. 25,000 രൂപ ഇയാൾ ആവശ്യപ്പെട്ടപ്പോൾ 15000 നൽകിയെന്നാണ് ശ്രീജിത്തി​​​െൻറ ഭാര്യ പിതാവ് പ്രദീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. ശ്രീജിത്തി​​​െൻറ മരണ ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവർ തുക തിരികെ എത്തിക്കുകയും ചെയ്തു. ഡ്രൈവർ പ്രദീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇയാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Varapuzha Custody Murder Case: Police Driver Arrested -Kerala News
Next Story