Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരാപ്പുഴ കസ്​റ്റഡി...

വരാപ്പുഴ കസ്​റ്റഡി മരണം: പൊലീസുകാർ റിമാൻഡിൽ

text_fields
bookmark_border
വരാപ്പുഴ കസ്​റ്റഡി മരണം: പൊലീസുകാർ റിമാൻഡിൽ
cancel

പറവൂർ: വരാപ്പുഴ കസ്​റ്റഡി മരണത്തിൽ അറസ്​റ്റിലായ മൂന്നു പൊലീസുകാരെ പറവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ്  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കാക്കനാട്​ ജില്ല ജയിലിലേക്ക്​ അയച്ചതത്. മൂന്നുപേരും ചേർന്ന് ശ്രീജിത്തിനെ മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പ്രതികൾ കുറ്റം നിഷേധിച്ചു. വൈകുന്നേരം 6.45ഓടെ പറവൂര്‍ മജിസ്‌ട്രേറ്റി​​െൻറ വസതിയില്‍ ഹാജരാക്കിയ പ്രതികളെ രാ​ത്രി  8.45ഓടെയാണ് റിമാൻഡ്് ചെയ്തത്. ഈ സമയം പ്രതികളിൽനിന്ന് മജിസ്ട്രേറ്റ് പ്രത്യേക മൊഴിയെടുത്തെന്നാണ് വിവരം. ഇന്ത്യന്‍ ശിക്ഷ നിയമം 302, 341, 342, 323 എന്നീ വകുപ്പുകള്‍ക്കൊപ്പം സംഘം ചേര്‍ന്നുള്ള ഗൂഢാലോചനക്കുള്ള 34ാം വകുപ്പുമാണ്​  ചുമത്തിയിരിക്കുന്നത്.  

പ്രതികളും പൊലീസും ആദ്യ ഒരു മണിക്കൂർ മജിസ്‌ട്രേറ്റി​​െൻറ മുറിക്കുള്ളില്‍ ചെലവഴിച്ചു. ശേഷം പ്രതികള്‍ മാത്രം മജിസ്‌ട്രേറ്റി​​െൻറ മുറിയില്‍ തങ്ങി. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശ്രീജിത്തിനെ അറസ്​റ്റ്​ ചെയ്തതെന്നും ഉടൻ ലോക്കൽ പൊലീസിനെ ഏൽപിച്ചതായും പറവൂർ സി.ഐ അയച്ച വാഹനത്തിൽ ക‍യറ്റി വിടുകയായിരുന്നെന്നും പ്രതികൾ ബോധിപ്പിച്ചതായാണ്​ വിവരം. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ മുഖം മറച്ചാണ്​ മൂന്ന്​ പേരെയും മജിസ്‌ട്രേറ്റി​​െൻറ വീട്ടിലെത്തിച്ചത്. 

അതേസമയം, ആത്മഹത്യ ചെയ്ത വാസുദേവ​​​െൻറ വീട് ആക്രമിച്ച കേസില്‍ കസ്​റ്റഡിയിലായിരുന്ന ഒമ്പത് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ ഉത്തരവിട്ടതിന്​  സസ്പെൻഷനിലായ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, സ്​റ്റേഷനിൽ മർദിച്ചെന്ന് ആരോപണമുള്ള വരാപ്പുഴ എസ്‌.ഐ ജി.എസ്. ദീപക് എന്നിവരുടെ പങ്കിനെക്കുറിച്ച്​ വിശദമായ അന്വേഷണം നടന്നുവരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscasecustody murdersreejithVarappuzha
News Summary - Varappuzha Sreejith Murder Case -Kerala News
Next Story