വരാപ്പുഴ പീഡനം: ശോഭാ ജോൺ അടക്കം മൂന്ന് പ്രതികൾക്ക് ഏഴു വർഷം കഠിന തടവ്
text_fieldsകൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ചവെച്ച വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതി ശോഭാ ജോൺ അടക്കം മൂന്ന് പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. വരാപ്പുഴയിലെ വാടക വീട്ടിൽ പൂട്ടിയിട്ട് നിരവധി പേർക്ക് പെൺകുട്ടിയെ കൈമാറിയ തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോൺ (43), പെൺകുട്ടിയെ കൈമാറാൻ കൂട്ടുനിന്ന ശോഭാ ജോണിെൻറ ഡ്രൈവർ തിരുവനന്തപുരം ശാസ്തമംഗലം കാഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ അനില്‍ കുമാര്‍ എന്ന കേപ് അനി (39), പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് വടകര കാട്ടിൽ പുതിയോട്ടിൽ സുനിൽ (36) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (രണ്ട് ജഡ്ജി) പി.മോഹനകൃഷ്ണൻ ശിക്ഷിച്ചത്.
ശോഭാ േജാണിനെ വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും 1.50 ലക്ഷം രൂപ പിഴക്കും മറ്റ് പ്രതികളെ 14 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. എങ്കിലും പ്രതികൾ ശിക്ഷ ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽ മതി. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ശോഭാ ജോൺ ഒന്നര വർഷവും മറ്റ് പ്രതികൾ ഒരു വർഷം വീതവും അധിക തടവ് അനുഭവിക്കണം.
2011 ജൂലൈ നാലിനാണ് വരാപ്പുഴയിൽ പൂട്ടിയിട്ടിരുന്ന പെൺകുട്ടിയെ കാറിൽ എരൂരിലുള്ള മൂന്നാം പ്രതി സുനിലിെൻറ ഫ്ലാറ്റിൽ എത്തിച്ചത്. ഇവിടെ വെച്ച് മൂന്നാം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കാസർകോട് ജില്ലയിലെ ഗ്രാമീണ പ്രദേശത്തുനിന്നുള്ള പെൺകുട്ടിയെ ഉന്നതപഠനം തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടുവന്നത്.
തുടർന്ന് കേരളത്തിലും ബംഗളൂരുവിലുമടക്കം നിരവധിപേർക്ക് കാഴ്ചവെച്ചു. പണത്തോടുള്ള അത്യാർത്തി മൂലം ഒന്നും രണ്ടും പ്രതികൾ പെൺകുട്ടിയെ വിൽപന വസ്തുവാക്കി മാറ്റിയെന്നും പണംകൊടുത്ത് കുട്ടിയെ വാങ്ങിയ മൂന്നാം പ്രതി തെൻറ ആഗ്രഹ പൂർത്തീകരണത്തിനുള്ള വസ്തുവായാണ് കുട്ടിയെ കണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരാലംബയായ ഒരു പെൺകുട്ടിയെയാണ് പ്രതികൾ നശിപ്പിച്ചതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ മതിയായ ശിക്ഷ നൽകിയില്ലെങ്കിൽ സമൂഹ മനസ്സാക്ഷിക്ക് എതിരാവുമെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 20ലേെറ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തത്. മറ്റ് കേസുകളിൽ വിചാരണ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
