Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തി​െൻറ...

ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ വേണ്ടെന്ന്​ ഡിവിഷൻ ബെഞ്ചും

text_fields
bookmark_border
ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ വേണ്ടെന്ന്​ ഡിവിഷൻ ബെഞ്ചും
cancel

കൊച്ചി: വരാപ്പുഴയിൽ കസ്​റ്റഡി മർദനത്തെത്തുടർന്ന് ശ്രീജിത്ത്​ എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ സി.ബി.െഎ അ​േന്വഷണവും നഷ്​ടപരിഹാരവും ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ അപ്പീൽ ഹൈകോടതി തള്ളി. പൊലീസുകാർ പ്രതികളായ എല്ലാ കേസിലും അന്വേഷണം സി.ബി.ഐക്ക്​ വിടാനാവില്ലെന്നും വരാപ്പുഴ സംഭവത്തിലെ പൊലീസ്​ അന്വേഷണം ശരിയായ ദിശയിലാണെന്നാണ്​​​ മനസ്സിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ്​ ഡിവിഷൻ ബെഞ്ച്​ അപ്പീൽ തള്ളിയത്​. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ജൂലൈ ഒമ്പതിന് സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ്​ അഖില അപ്പീൽ നൽകിയത്​. 

മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ഹരജിക്കാരിയുടെ ആരോപണത്തിന്​ അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്.പി ഇപ്പോൾ  സസ്പെൻഷനിലാണെന്നുമുള്ള മറുപടിയാണ്​ സർക്കാർ നൽകിയത്​. ഹരജിക്കാരിയുടെ അവസ്​ഥയിൽ കോടതിക്ക് സഹതാപമുണ്ടെങ്കിലും സി.ബി.ഐയെ സൂപ്പർ പൊലീസ് ആയി കണക്കാക്കാനാവില്ലെന്ന്​ ​കോടതി നിരീക്ഷിച്ചു. വരാപ്പുഴ കേസിൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന്​ സി.ബി.ഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിന് സമാനമായ സാഹചര്യമാണിതെന്നും സി.ബി.ഐ വ്യക്​തമാക്കി. എന്നാൽ, ഈ ഘട്ടത്തിൽ സി.ബി.ഐയുടെ നിലപാട് അറിയേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഏപ്രിൽ ആറിന് രാത്രി പത്തരയോടെ വീട്ടിൽനിന്ന് ആർ.ടി.എഫ്​ സംഘം പിടിച്ചു​െകാണ്ടുപോയ ശ്രീജിത്ത്​​ കസ്​റ്റഡി മർദനത്തെ തുടർന്ന്​ ആശുപത്രിയിൽ മരി​െച്ചന്നാണ്​ കേസ്​. പൊലീസുകാർ പ്രതിയായ കേസ് പൊലീസ്തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎപോലുള്ള സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ഉത്തവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscbi investigationmalayalam newsAkhilaVarappuzha caseVarappuzh Custody DeathSreejith Custdoy Murder
News Summary - varappuzha custody death cbi ready to investigate-kerala news
Next Story