Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹറാ മമ്പാട് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റ്, അഡ്വ. പി. കുല്‍സു സെക്രട്ടറി
text_fieldsbookmark_border
മലപ്പുറം: സുഹറാ മമ്പാട് പ്രസിഡന്‍റായും അഡ്വ. പി. കുല്‍സു ജനറല്‍ സെക്രട്ടറിയായും സീമ യഹ്‌യ ട്രഷററായും വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി
പുനഃസംഘടിപ്പിച്ചു. വനിതാ ലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്‍റുമാരായി ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി മറിയുമ്മ എന്നിവരെയും തെരഞ്ഞെടുത്തു.
മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി വനിതാ ലീഗ് സംസ്ഥാന കൗണ്‍സില്‍ ഹൈദരലി തങ്ങളെ നേരത്തെ ചുമതലപ്പെടുത്തിരുന്നു.
ഭാരവാഹികളുടെ പട്ടിക:
- സംസ്ഥാന പ്രസിഡന്‍റ്: സുഹറ മമ്പാട് (മലപ്പുറം)
- ജനറല്‍ സെക്രട്ടറി: അഡ്വ. പി. കുല്‍സു (കോഴിക്കോട്)
- ട്രഷറർ: സീമ യഹ്‌യ (ആലപ്പുഴ)
- വൈസ് പ്രസിഡന്റുമാര്‍: ഷാഹിന നിയാസി (മലപ്പുറം), റസീന അബ്ദുല്‍ ഖാദര്‍ (വയനാട്), ആയിഷത്തു ത്വാഹിറ (കാസര്‍ഗോഡ്), പി. സഫിയ (കോഴിക്കോട്), ബീഗം സാബിറ (പാലക്കാട്).
- സെക്രട്ടറിമാര്‍: റോഷ്‌നി ഖാലിദ് (കണ്ണൂര്‍), സറീന ഹസീബ് (മലപ്പുറം), ബ്രസീലിയ ഷംസുദ്ദീന്‍ (കോഴിക്കോട്), സബീന മറ്റപ്പള്ളി (തിരുവനന്തപുരം), സാജിദ സിദ്ദീഖ് (എറണാകുളം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
