Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവണ്ടിപ്പെരിയാർ...

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

text_fields
bookmark_border
വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു
cancel

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ബാ​ലി​ക​യു​ടെ പി​താ​വി​നും മു​ത്ത​ച്ഛ​നും കു​ത്തേ​റ്റു. കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട അ​ർ​ജു​ന​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നാ​ണ് ഇ​രു​വ​രെ​യും ക​ത്തി​കൊ​ണ്ട്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പ​ശു​മ​ല ക​വ​ല​യി​ലാ​ണ് സം​ഭ​വം. അ​ർ​ജു​ന​ന്‍റെ പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ പാ​ൽ​രാ​ജി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​രു​തു​ട​യി​ലും വ​യ​റ്റി​ലും പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യും മു​ത്ത​ച്ഛ​നെ​യും ആ​ദ്യം വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.പി​താ​വും മു​ത്ത​ച്ഛ​നും വ​ണ്ടി​പ്പെ​രി​യാ​ർ ധ​ർ​മാ​വ​ലി​യി​ൽ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ന് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ശു​മ​ല ജ​ങ്​​​ഷ​നി​ൽ ഇ​വ​രെ വാ​ഹ​ന​ത്തി​ൽ ക​ണ്ട പാ​ൽ​രാ​ജ് അ​സ​ഭ്യം പ​റ​യു​ക​യും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ ഇ​രു​വ​രും ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ലാ​ണ് പാ​ൽ​രാ​ജ് കു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ്ര​തി​യെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2021 ജൂ​ൺ 30നാ​ണ് ആ​റ്​ വ​യ​സ്സു​കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി അ​ർ​ജു​ന​നെ ക​ട്ട​പ്പ​ന അ​തി​വേ​ഗ കോ​ട​തി ക​ഴി​ഞ്ഞ 14ന് ​വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ്ര​തി​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്ത​തി​ന്​ പി​ന്നാ​ലെ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedVandiperiyar Rape Murder
News Summary - Vandiperiyar Rape Murder: victim's father stabbed
Next Story