Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേഭാരതിന് തിരൂരിൽ...

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

text_fields
bookmark_border
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ അ​നു​വ​ദി​ച്ച ര​ണ്ടാം വ​​ന്ദേ​ഭാ​ര​ത്​ എ​ക്സ്​​പ്ര​സി​ന്‍റെ സ​മ​യ​പ്പ​ട്ടി​ക​യും സ്​​റ്റോ​പ്പും ട്രെ​യി​ൻ ന​മ്പ​റും റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം വ​ന്ദേ​ഭാ​ര​തി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​ന്​ മ​ല​പ്പു​റം തി​രൂ​രി​ൽ സ്​​റ്റോ​പ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ര​ട്​ സ​മ​യ​പ്പ​ട്ടി​ക​യി​ൽ തി​രൂ​രി​ൽ സ്​​റ്റോ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​ന്നാം വ​ന്ദേ​ഭാ​ര​തി​ൽ പ​രീ​ക്ഷ​ണ​യോ​ട്ട​ങ്ങ​ളി​ൽ തി​രൂ​രി​ൽ നി​ർ​ത്തി​യെ​ങ്കി​ലും അ​ന്തി​മ​പ്പ​ട്ടി​ക​യി​ൽ ഒ​ഴി​വാ​ക്കി. ഇ​തി​നെ​തി​രെ ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മ​ർ​ദ​ങ്ങ​ളും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ട്രെ​യി​നി​ന്​ തി​രൂ​രി​ൽ സ്​​റ്റോ​പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത​ട​ക്കം എ​ട്ട്​ സ്​​റ്റോ​പ്പു​ക​ളാ​ണ്​ വ​ന്ദേ​ഭാ​ര​തി​നു​ള്ള​ത്.

എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ ഒ​ഴി​കെ മ​റ്റ്​ എ​ഴി​ട​ങ്ങ​ളി​ലും ര​ണ്ട്​ മി​നി​റ്റ്​​ വീ​ത​മാ​ണ്​ നി​ർ​ത്തു​ക. എ​റ​ണാ​കു​ള​ത്ത്​ മൂ​ന്ന്​ മി​നി​റ്റും. കാ​സ​ർ​കോ​ട്​ നി​ന്ന്​ രാ​വി​ലെ ഏ​ഴി​ന്​ പു​റ​പ്പെ​ടു​ന്ന കാ​സ​ർ​കോ​ട്​-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത്​ (20631) വൈ​കു​ന്നേ​രം 3.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും വി​ധ​മാ​ണ്​ സ​മ​യ​ക്ര​മം.

എ​ട്ടു​മ​ണി​ക്കൂ​റും അ​ഞ്ച്​ മി​നി​റ്റു​മാ​ണ്​ റ​ണ്ണി​ങ്​ സ​മ​യം. ത​മ്പാ​നൂ​രി​ൽ​നി​ന്ന്​ വൈ​കു​ന്നേ​രം 4.05ന്​ ​യാ​ത്ര തി​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​ വ​ന്ദേ​ഭാ​ര​ത്​ (20632) ഏ​ഴ്​ മി​നി​റ്റും 53 സെ​ക്ക​ന്‍ഡും കൊ​ണ്ട്​ രാ​ത്രി 11.58ന്​ ​കാ​സ​ർ​കോ​ടെ​ത്തും. എ​ട്ട്​ കോ​ച്ചു​ക​ളു​ള്ള ര​ണ്ടാം വ​ന്ദേ​ഭാ​ര​ത്​ ആ​ല​പ്പു​ഴ വ​ഴി​യാ​ണ്.

കാ​സ​ർ​കോ​ട്​-​തി​രു​വ​ന​ന്ത​പു​രം വ​​േ​ന്ദ​ഭാ​ര​ത്​ ചൊ​വ്വാ​ഴ്ച​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​ വ​​ന്ദേ​ഭാ​ര​ത്​ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും സ​ർ​വി​സ്​ ന​ട​ത്തി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​​ 12.30ന്​ ​കാ​സ​ർ​കോ​ടാ​ണ്​ ഫ്ലാ​ഗ്​ ഓ​ഫ്​ ച​ട​ങ്ങ്. പ്ര​ധാ​ന​മ​ന്ത്രി ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ഫ്ലാ​ഗ്​ ഓ​ഫ്​ ചെ​യ്യു​ക.

ഉ​ദ്​​ഘാ​ട​ന​യാ​ത്ര​യി​ൽ ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കാ​യം​കു​ളം, കൊ​ല്ലം സ്​​റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നി​ന്​ സ്വീ​ക​ര​ണം ന​ൽ​കും. കാ​സ​ർ​കോ​ട് നി​ന്ന് കു​റ​ച്ചു​കൂ​ടി നേ​ര​േ​ത്ത പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം എ​ത്തും വി​ധം സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vandebharat train
News Summary - Vandebharat was allowed a stop at Tirur
Next Story