വന്ദേമാതരം, വഖഫ് ഭേദഗതി, പി.എം.ശ്രീ; യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു -പിണറായി വിജയന്‍
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. വന്ദേമാതരം, വഖഫ്, പി.എം.ശ്രീ എന്നിവയിലൂടെ ഈ സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരൂരിൽ നടന്ന കേരളപ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വന്ദേമാതരം ചൊല്ലുന്നതിന് കൃതമായ ചിട്ടയുണ്ട്. എന്നാൽ അത് പൂർണമായി ചൊല്ലുന്നത് ആർ.എസ്.എസ് ആണെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ സർക്കാർ അവർക്ക് പൂർണമായി കീഴടങ്ങുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു. വന്ദേമാതരം കൂടുതലായി ചൊല്ലണമെന്ന സർക്കുലർ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. വഖഫ് സംബന്ധിച്ച വിഷയത്തിൽ ലീഗിന്‍റെയും യു.ഡി.എഫ് സർക്കാറിന്‍റെയും ആർ.എസ്.എസ് പ്രീണനം തുറന്നുകാട്ടുന്നതാണെന്നും പിണറായി വിമർശിച്ചു. രാജ്യത്തെ മറ്റെല്ലാ മതസ്ഥാപനങ്ങളിലും അന്യമതസ്ഥരെ നിയമിക്കാറില്ലെന്നും എന്നാൽ വഖഫിൽ ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഇതിന് സർക്കാറും ലീഗും പൂർണമായി അനുമതി നൽകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പി.എം.ശ്രീ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യഭ്യാസമേഖലയുടെ കാവിവത്കരണമാണ് ലക്ഷ‍്യമിടുന്നത്. ആ വിഷയത്തിൽ സർക്കാർ വ്യാജപ്രചരണവുമം നടത്തുന്നുണ്ട്. കേന്ദ്ര പദ്ധതിയിൽ നിന്ന് പിന്മാറാതിരിക്കാനുള്ള ചില ഉപകാരസ്മരണകൾ ഉള്ളതുകൊണ്ടവാം സർക്കാറിന്‍റെ ഈ നിലപാടെന്നപം അദ്ദേഹം ആരോപിച്ചു. ഈ രാഷ്ട്രീയ നീക്കം കാരണം കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസമേഖല തകരുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

