വന്ദേമാതരം: ജനകീയ പ്രക്ഷോഭവും നിയമ നടപടിയുമായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ വിസമ്മതിച്ചതിലൂടെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും രാജ്യത്തിനാകെ അപമാനകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി. ലീഗിന്റെ മുന്നില്‍ മുട്ടുമടക്കുന്ന വി.ഡി സതീശന്‍ സര്‍ക്കാറിന്റെ രാജ്യവിരുദ്ധ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിനും നിയമനടപടിക്കും നേതൃത്വം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി എം.ടി. രമേശ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പാര്‍ലമെന്റ് നിയമം മൂലം വന്ദേമാതരത്തിന് ഭരണഘടനാപരമായ പദവി നല്‍കിയിട്ടും കേരളത്തിലെ യു.ഡി.എഫ് നേതൃത്വം വന്ദേമാതരം പൂര്‍ണമായി ഒഴിവാക്കി. മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇത്. പ്രീണന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും എം.ടി. രമേശ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

