Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേമാതരം മുഴുവൻ ആലപിച്ചില്ല: വിമർശനവുമായി വി. മുരളീധരൻ എം.എൽ.എ

text_fields
bookmark_border
വന്ദേമാതരം മുഴുവൻ ആലപിച്ചില്ല: വിമർശനവുമായി വി. മുരളീധരൻ എം.എൽ.എ
cancel

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറും സർക്കാരും തമ്മിൽ കല്ലുകടി. വന്ദേമാതരം മുഴുവൻ വേണമെന്ന ലോക്ഭവൻ നിർദേശം സർക്കാർ തള്ളി. ആദ്യ രണ്ട് ഈരടികൾ മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. നേരത്തെ യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം, വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ എം.എൽ.എ ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും സർക്കാർ വഴങ്ങിയെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ബഹു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല...

ഇത് ലോക്ഭവനോടും ബഹു. ഗവർണറോടുമുള്ള അവഹേളനമാണ്...

150ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു...

ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം...

ദേശീയഗീതം മതനിരപേക്ഷതക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്...

1896 ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം...

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - വന്ദേമാതരം മുഴുവൻ ആലപിച്ചില്ല: വിമർശനവുമായി വി. മുരളീധരൻ എം.എൽ.എ
Next Story