Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേ ഭാരത്: രണ്ട്...

വന്ദേ ഭാരത്: രണ്ട് വിമാനം കൊച്ചിയിലെത്തി 

text_fields
bookmark_border
kochi-airport.jpg
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ര​ണ്ട് വി​മാ​നം ഗ​ൾ​ഫി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലെ​ത്തി. ദു​ൈ​ബ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ൽ മൂ​ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം മൊ​ത്തം 360 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് വി​മാ​ന​വും രാ​ത്രി​യാ​ണ് എ​ത്തി​യ​ത്. 

ആ​ദ്യ​മെ​ത്തി​യ ദു​ൈ​ബ-​കൊ​ച്ചി വി​മാ​ന​ത്തി​ൽ 179 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 35 പേ​ർ ഗ​ർ​ഭി​ണി​ക​ളും 46 പേ​ർ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​രും 53 പേ​ർ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും 13 പേ​ർ വ​യോ​ധി​ക​രു​മാ​യി​രു​ന്നു. ര​ണ്ടാ​മ​തെ​ത്തി​യ അ​ബൂ​ദ​ബി-​കൊ​ച്ചി വി​മാ​ന​ത്തി​ൽ 181 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

ആ​ല​പ്പു​ഴ-17, എ​റ​ണാ​കു​ളം-31, ഇ​ടു​ക്കി-​ഒ​മ്പ​ത്, ക​ണ്ണൂ​ർ-​നാ​ല്, കാ​സ​ർ​കോ​ട്-​മൂ​ന്ന്, കൊ​ല്ലം-​അ​ഞ്ച്, കോ​ട്ട​യം-19, കോ​ഴി​ക്കോ​ട്-​ര​ണ്ട്, മ​ല​പ്പു​റം-17, പാ​ല​ക്കാ​ട്-16, പ​ത്ത​നം​തി​ട്ട-​ഏ​ഴ്, തൃ​ശൂ​ർ-43, തി​രു​വ​ന​ന്ത​പു​രം-​നാ​ല്, മ​റ്റു​ള്ള​വ​ർ-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ. ഒ​രു കൈ​ക്കു​ഞ്ഞു​മു​ണ്ട്. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​വാ​സ​ത്തി​ന്​ അ​യ​ച്ചു. 

തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ർ​വി​സാ​ണു​ള്ള​ത്. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​​െൻറ അ​ബൂ​ദ​ബി-​കൊ​ച്ചി വി​മാ​നം രാ​ത്രി 8.40ന് ​പ്ര​വാ​സി​ക​ളു​മാ​യി എ​ത്തി​ച്ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsflightsmalayalam newsVande Bharat
News Summary - vande bharat: two flights reached in kochi -kerala news
Next Story