Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി

text_fields
bookmark_border
vande bharat express kerala
cancel

തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ​ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. ചെന്നൈയിൽ നിന്നും ട്രെയിൻ കേരളത്തിലേക്ക് തിരിച്ചു. ട്രെയിൻ കേരളത്തിലെത്തുന്നത് പിന്നാലെ പരീക്ഷണയോട്ടവുമുണ്ടാകും.തിരുവനന്തപുരത്ത് നിന്നായിരിക്കും ട്രെയിനിന്റെ പരീക്ഷണയോട്ടം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് ഉൾപ്പടെയുള്ളവർ പരീക്ഷണയോട്ടത്തിൽ ട്രെയിനിലുണ്ടാവും. കോഴിക്കോട് വരെയാകും ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. റെയിൽവേ മന്ത്രിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാവും കേരളത്തിൽ വന്ദേഭാരത് സർവീസ് നടത്തുക.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ വന്ദേഭാരതിന് സാധിക്കുമെങ്കിലും കേരളത്തിൽ ഈ വേഗമുണ്ടാവില്ല. കേരളത്തിൽ നിലവിലുള്ള ട്രാക്കുകളിൽ ഇത്രയും വേഗത്തിൽ ട്രെയിനിന് സഞ്ചരിക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vande Bharat train to Kerala handed over to Southern Railway
Next Story