Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കണ്ണൂരോട്ട’ത്തിൽ ലാഭം...

‘കണ്ണൂരോട്ട’ത്തിൽ ലാഭം 47 മിനിറ്റ്​; ടി​ക്ക​റ്റ്​ നി​ര​ക്കി​നൊ​ത്ത്​ സ​മ​യ​ലാ​ഭ​മി​ല്ല

text_fields
bookmark_border
Vande Bharat train
cancel

തി​രു​വ​ന​ന്ത​പു​രം: വ​​ന്ദേ​ഭാ​ര​ത്​ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ൽ 7.10 മ​ണി​ക്കൂ​ർ​​കൊ​ണ്ട്​ ക​ണ്ണൂ​രി​ലെ​ത്തി​യെ​ങ്കി​ലും ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കാ​ര്യ​മാ​യ സ​മ​യ​ലാ​ഭ​മി​​ല്ലെ​ന്ന്​ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു.

നി​ല​വി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ലോ​ടു​ന്ന ട്രെ​യി​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 47 മി​നി​റ്റി​ന്‍റെ സ​മ​യ​ലാ​ഭ​മേ കി​ട്ടൂ. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന രാ​ജ​ധാ​നി എ​ക്സ്​​പ്ര​സ്​ 7.57 മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്.

ഏ​പ്രി​ൽ 25 ഓ​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​തേ വേ​ഗ​മാ​ണ്​​ വ​ന്ദേ​ഭാ​ര​തി​നെ​ങ്കി​ൽ ചെ​ല​വ​ഴി​ക്കു​ന്ന തു​ക​ക്കൊ​ത്ത സ​മ​യ​ലാ​ഭം വ​​ന്ദേ​ഭാ​ര​തി​നി​ല്ലെ​ന്ന്​ വ്യ​ക്തം. അ​തേ​സ​മ​യം, ഫോ​ട്ടോ​ഫി​നി​ഷി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലോ​ടു​ന്ന ട്രെ​യി​നെ​ന്ന വി​ശേ​ഷ​ണം വ​ന്ദേ​ഭാ​ര​ത്​ സ്വ​ന്ത​മാ​ക്കും. ക​ണ്ണൂ​രി​ലേ​ത്​ മാ​ത്ര​മ​ല്ല, മ​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും നി​ല​വി​ൽ ഓ​ടു​ന്ന ജ​ന​ശ​താ​ബ്​​ദി, രാ​ജ​ധാ​നി എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കാ​ര്യ​മാ​യ സ​മ​യ​ലാ​ഭ​മി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ 5.10ന്​ ​പു​റ​പ്പെ​ട്ട ട്രെ​യി​ൻ 50 മി​നി​​റ്റെ​ടു​ത്ത്​ രാ​വി​ലെ ആ​റി​നാ​ണ്​ കൊ​ല്ല​ത്തെ​ത്തി​യ​ത്. രാ​ജ​ധാ​നി 55 മി​നി​റ്റ്​​ കൊ​ണ്ട്​ ഈ ​ദൂ​രം ഓ​ടി​യെ​ത്തു​ന്നു​ണ്ട്. കോ​ട്ട​യ​ത്തെ​ത്തു​ന്ന സ​മ​യ​ത്തി​ലും വ​ലി​യ അ​ന്ത​ര​മി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ​ 2.19 മ​ണി​ക്കൂ​ർ​​കൊ​ണ്ടാ​ണ്​ വ​ന്ദേ​ഭാ​ര​ത്​ കോ​ട്ട​യം തൊ​ട്ട​ത്. കേ​ര​ള എ​ക്സ്​​പ്ര​സ്​ 2.42 മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ​ഈ ​ദൂ​രം പി​ന്നി​ടു​ന്നു​ണ്ട്.​

കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ 23 മി​നി​റ്റ്​ ലാ​ഭം മാ​ത്രം. 3.18 മ​ണി​ക്കൂ​ർ എ​ടു​ത്ത്​ 8.28നാ​ണ്​ എ​റ​ണാ​കു​ള​ത്ത്​ എ​ത്തി​യ​ത്. ഇ​തേ​സ​മ​യം​കൊ​ണ്ട്​ ഇ​തി​ലും കു​റ​ഞ്ഞ ചെ​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ​ത്താ​മെ​ന്ന​താ​ണ്​ നി​ല​വി​ലെ സ്ഥി​തി.

വ​ന്ദേ​ഭാ​ര​ത്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട്​ എ​ത്തി​യ​ത്​ 6.06 മ​ണി​ക്കൂ​ർ​കൊ​ണ്ടാ​ണ്. രാ​ജ​ധാ​നി 6.42 മ​ണി​ക്കൂ​റി​ൽ കോ​ഴി​ക്കോ​ട്ട്​​ ഓ​ടി​യെ​ത്തു​ന്നു​ണ്ട്. ജ​ന​ശ​താ​ബ്​​ദി 7.01 മ​ണി​ക്കൂ​ർ​കൊ​ണ്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat Train
News Summary - Vande Bharat train service
Next Story