Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ അടുക്കുമ്പോൾ നാട്ടുമ്പുറത്ത്​ അനുവദിക്കുന്ന ട്രാൻസ്​പോർട്ട്​ ​ബസുപോലെ ആകരുത്​ വന്ദേഭാരത് -മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
vn vasavan
cancel

കൊച്ചി: തെരഞ്ഞെടുപ്പ്​ അടുക്കുമ്പോൾ നാട്ടുമ്പുറത്ത്​ അനുവദിക്കുന്ന ട്രാൻസ്​പോർട്ട്​ ​ബസുപോലെ ആകരുത്​ വന്ദേഭാരത്​ എന്ന്​ മന്ത്രി വി.എൻ. വാസവൻ. തെരഞ്ഞെടുപ്പ്​ കഴിയുമ്പോൾ അത്​ പെട്ടിമടക്കി പോകാതിരുന്നാൽ മതി. കേരളത്തിൽ വന്ദേഭാരത്​ 70 കിലോമീറ്ററിലധികം വേഗത്തിൽ പോകണമെങ്കിൽ 626 വളവുകൾ നിവർത്തേണ്ടതുണ്ട്. അതിന്​ ഇനിയും 10 കൊല്ലമെങ്കിലും വേണമെന്ന്​ ബി.ജെ.പി നേതാവുകൂടിയായ മെട്രോമാൻ ഇ. ശ്രീധരനാണ്​ പറഞ്ഞത്​. വന്നത്​ വിലകുറച്ച്​ കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ്​ വിജയം​ നേടാൻ എന്തു ഹീനകൃത്യവും ചെയ്യാൻ ബി.ജെ.പി തയാറാകുമെന്നതിന്​ തെളിവാണ്​ പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ട സംഭവം. അതേപ്പറ്റി ഇനിയും മറുപടി പറയാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. സഭാനേതാക്കളുമായുള്ള ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്കളെ തിരിച്ചറിയാനുള്ള വിവേകമൊക്കെ സഭാനേതാക്കൾക്കുണ്ടെന്നും വാസവൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharatvn vasavan
News Summary - Vande Bharat should not be like the transport buses allowed in election time
Next Story