വന്ദേഭാരത് എക്സ്പ്രസ് കാസർകോടെത്തി; ഏഴ് മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ട്രയൽ റൺ പൂർത്തിയാക്കിയത്
text_fieldsRepresentational Image
തിരുവനന്തപുരം: രണ്ടാം ട്രയലിൽ വന്ദേ ഭാരത് എക്സ്പ്രസ് കാസർകോടെത്തി. എഴ് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് ട്രെയിൻ കാസർകോടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് 5.20നാണ് ട്രെയിൻ യാത്ര തുടങ്ങിയത്. 1.10ന് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. കഴിഞ്ഞ ദിവസമാണ് വന്ദേ ഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടിയത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ട്രെയിൻ നീട്ടിയ വിവരം അറിയിച്ചത്.
ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ ഔദ്യോഗികമായി പുറത്ത് വന്നില്ലെങ്കിലും ഏകദേശ സൂചനകൾ വന്നിരുന്നു.
50 കിലോമീറ്റർവരെ സഞ്ചരിക്കാൻ 238 രൂപയാണ് എ.സി ചെയർ കാറിലെ അടിസ്ഥാന നിരക്ക്. മറ്റ് ചാർജുകൾ കൂടി ചേരുമ്പോൾ നിരക്ക് വീണ്ടുമുയരും. എക്സിക്യുട്ടിവ് ക്ലാസിൽ 50 കിലോമീറ്റർ സഞ്ചരിക്കാൻ മറ്റ് ഫീസുകൾ കൂടാതെ, 499 രൂപ നൽകണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

