വീണ്ടും വന്ദനാ ദാസുന്മാർ? വൈകാരിക കുറിപ്പുമായി ഡോ. സുൽഫി നൂഹു
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി ഐ.എം.എ ദേശീയ കൺവീനർ ഡോ. സുൽഫി നൂഹു. പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനം ആരോഗ്യമേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പ്രസവാനന്തരമുണ്ടായ അത്യപൂർവ്വമായ മെഡിക്കൽ കോംപ്ലിക്കേഷനെത്തുടർന്ന് രോഗി മരിക്കാനിടയായ സാഹചര്യത്തിലാണ് പരിശോധനാ മുറിയിൽ അതിക്രമിച്ചു കയറി വാതിലടച്ച് വനിതാ ഡോക്ടറെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ ഡോക്ടർ ഇപ്പോൾ പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്.
രാജ്യത്ത് തന്നെ ഏറ്റവും ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലനിൽക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിൽ ഡോക്ടർമാർ വേട്ടയാടപ്പെടുകയാണെന്ന് ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വൈദ്യശാസ്ത്രപരമായി തടയാൻ കഴിയാത്ത കാരണങ്ങളാൽ രോഗി മരിച്ചാൽ ഡോക്ടറെ തല്ലണമെന്ന് സന്ദേശം നൽകുന്ന രാഷ്ട്രീയ നേതാക്കൾ വരെയുണ്ടെന്നും ഇലക്ഷൻ കാലത്ത് ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നേതാക്കളാണ് അക്രമികൾക്ക് ഊർജ്ജം നൽകുന്നത്. ആശുപത്രി സംരക്ഷണ നിയമം അതിന്റെ അന്തസത്ത ഉൾക്കൊണ്ട് നടപ്പിലാക്കിയില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാകുമെന്നും മറ്റൊരു വന്ദനാ ദാസിനെ കൂടി സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ ഡോക്ടർമാർ ഇന്ന് സമരത്തിലാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രുപം
പെരിന്തൽമണ്ണയിൽ ഒരു വനിത ഡോക്ടർക്കെതിരെ ക്രൂരമായ മർദ്ദനം.
പ്രസവാനന്തരം അത്യപൂർവ്വമായ കോംപ്ലിക്കേഷൻലേക്ക് കടന്ന് രോഗിയെ ചൊല്ലിയാണ് ആക്രമണം .
വനിതകൾക്ക് കടന്നുവന്ന് പരിശോധനാ മുറിയിൽ കയറി വാതിലടച്ച് ക്രൂരമായി മർദ്ദിക്കുക്കുന്നു.
ഡോക്ടർ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിൽ
കേരളത്തിലെ ആശുപത്രി ആക്രമണങ്ങൾ ഒരു തുടർക്കഥ
ഒരുപക്ഷേ ഭാരതത്തിൽ തന്നെ ആശുപത്രി ആക്രമങ്ങൾക്കെതിരെ ഏറ്റവും ശക്തമായ നിയമം നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.
പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ?
നിയമം നിയമത്തിന്റെ വഴിയിൽ പോകുന്നില്ല തന്നെ
തികഞ്ഞ അരാജകാവസ്ഥ.!
ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ
പ്രത്യേക കോടതി
പബ്ലിക് പ്രോസിക്യൂട്ടർ
ധൃതഗതിയിൽ കേസ് തീർപ്പ്
എന്നിങ്ങനെ നിരവധി കാര്യങ്ങൾ നിയമത്തിൽ എഴുതി വച്ചിട്ടുണ്ട്.
അപൂർവമായി സംഭവിക്കാവുന്ന മെഡിക്കൽ കോംപ്ലിക്കേഷൻസിൽ രോഗി മരിച്ചാൽ ഡോക്ടറെ തല്ലണം എന്നുള്ള സന്ദേശം നൽകുന്ന രാഷ്ട്രീയ നേതാക്കൾ വരെയുണ്ട് ഇവിടെ.
ഇലക്ഷനിൽ അവരെ തിരഞ്ഞുപിടിച്ചു തോൽപ്പിക്കണം!!!
അവരുടെയൊക്കെ പ്രചോദനമാണ് ഒരുപക്ഷേ തീർത്തും നിസ്സഹായ അവസ്ഥയിൽ പെട്ടുപോയ തങ്ങൾക്ക് തടയാൻ പറ്റാത്ത കാരണങ്ങളാൽ രോഗി മരിച്ചുപോയ അവസ്ഥയിൽ ഡോക്ടറെ തല്ലാൻ ഊർജ്ജം ലഭിച്ചത്.
ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പിലാക്കണം
ഇന്ന് പെരിന്തൽമണ്ണയിൽ ഡോക്ടർമാർ സമരത്തിൽ
കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അത് സംസ്ഥാന വ്യാപകമായാൽ അത്ഭുതമില്ല
വീണ്ടും വന്ദന ദാസന്മാരെ സൃഷ്ടിക്കരുത്
കർശനമായ നടപടി ഉണ്ടാവുകയും ആശുപത്രി സംരക്ഷണ നിയമം അതിൻറെ അന്തസത്ത ഉൾക്കൊണ്ടുതന്നെ നടപ്പിലാക്കുകയും വേണം
മറ്റൊരു വന്ദനദാസ് സൃഷ്ടിക്കപ്പെടരുത്.
ഇലക്ഷൻ കാലത്താണെങ്കിലും അല്ലാതെയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

