Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​...

കേസ്​ പിൻവലിക്കില്ലെന്ന്​ വനിത മജിസ്​ട്രേറ്റ്​; പ്രതിഷേധം തുടരുമെന്ന് അഭിഭാഷകർ

text_fields
bookmark_border
Vanchiyoor Court
cancel

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്​ട്രേറ്റും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്​നം പരിഹരിക്കാനായി ബാർ കൗൺസിൽ നേതൃത്വത്തിൽ നടത്തിയ മധ്യസ്​ഥശ്രമവും ഫലം കണ്ടില്ല. ജുഡീഷ്യൽ ഫസ്​റ്റ് ​ക്ലാസ്​ മജിസ്​ട്രേറ്റായ ദീപ ​േമാഹനനെ ബഹിഷ്​കരിക്കുന്ന നടപടി തുടരുമെന്ന്​ ബാർ അസോസിയേഷൻ ഭാരവാഹികളും കേസ്​ പിൻവലിക്കില്ലെന്ന്​ മജിസ്​​േട്രറ്റും നിലപാട്​ സ്വീകരിച്ചു. വനിത മജിസ്‌ട്രേറ്റ്​​ അവധിയിൽ പ്രവേശിക്കുകയും ചെയ്​തു.

പ്രശ്​നപരിഹാരത്തിന്​ ബുധനാഴ്ച ബാർ കൗൺസിൽ വീണ്ടും യോഗം ചേരും. കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷൻ ഭാരവാഹികളെയും കൊച്ചിയിലേക്ക്​ ക്ഷണിച്ചിട്ടുമുണ്ട്​. ഇതിനുശേഷം അഞ്ചിന്​ വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും. ചൊവ്വാഴ്​ച രാവിലെ ബാർ കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരം സന്ദർശിച്ചിരുന്നു. അവർ ബാർ അസോസിയേഷൻ ഭാരവാഹികളുമായും ജഡ്​ജിമാരുമായും കൂടിക്കാഴ്​ച നടത്തി. അതിനുശേഷം പ്രശ്​നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി ബാർ കൗൺസിൽ ഭാരവാഹികൾ അറിയിച്ചിരുന്നു.

അഭിഭാഷകർക്കെതിരെ രജിസ്​റ്റർ ചെയ്‌ത കേസ് പിൻവലിക്കണം, വനിത മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റണം എന്നീ ആവശ്യങ്ങളാണ് ബാർ അസോസിയേഷൻ ഉന്നയിച്ചത്​. എന്നാൽ, കേസ്​ പിൻവലിക്കില്ലെന്ന നിലപാടിൽ മജിസ്​ട്രേറ്റ്​ ഉറച്ചുനിന്നു. മജിസ്​ട്രേറ്റ്​​ ചീഫ്​ ജുഡീഷ്യൽ മജിസ്​​േട്രറ്റിന്​ കൈമാറിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ വഞ്ചിയൂർ പൊലീസ്​ ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേ​െസടുത്തത്​. ഇൗ കേസ്​ പിൻവലിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.

വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി ചോദ്യം ചെയ്​തെത്തിയ അഭിഭാഷകർ മജിസ്​ട്രേറ്റിനെ തടഞ്ഞു​െവച്ചതുൾപ്പെടെ സംഭവങ്ങളാണ്​ കേസിനാധാരം. ദിവസങ്ങളായി ദീപ മോഹ​​െൻറ കോടതി അഭിഭാഷകർ ബഹിഷ്​കരിച്ചുവരികയാണ്​. അത്​ തുടരാനാണ്​ അസോസിയേഷ​​െൻറ തീരുമാനം.

അഭിഭാഷകർക്കെതിരെ രജിസ്​റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന്​ ബാർ കൗൺസിൽ അംഗങ്ങൾ ഹൈകോടതി ചീഫ് ജസ്​റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈകോടതിയിൽ കത്ത് നൽകിയിരുന്നു. ഇതിനെതുടർന്ന് സംഭവത്തിൽ സ്വമേധയാ കേസെടുക്കാനുള്ള നടപടികളുമായി ഹൈകോടതി മുന്നോട്ടുപോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഇൗ ആവശ്യം ഉന്നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvanchiyoor caseWomen Magistrate
News Summary - Vanchiyoor case - Women Magistrate - Kerala news
Next Story