Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി. സതീശൻ...

വി.ഡി. സതീശൻ ‘വനവാസ’ത്തിൽ

text_fields
bookmark_border
വി.ഡി. സതീശൻ ‘വനവാസ’ത്തിൽ
cancel

പീ​രു​മേ​ട്: യു.​ഡി.​എ​ഫി​ന്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്യാ​നാ​യി​ല്ലെ​ങ്കി​ൽ വ​ന​വാ​സ​ത്തി​ന്​ പോ​കു​മെ​ന്ന വാ​ക്കു​ക​ൾ ച​ർ​ച്ച​യാ​യി തു​ട​രു​ന്ന​തി​നി​ടെ, വാ​ഗ​മ​ണ്ണി​ൽ ‘വ​ന​വാ​സ’​മെ​ന്ന റി​സോ​ർ​ട്ടി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ​രു​ന്തും​പാ​റ, വാ​ഗ​മ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം വാ​ഗ​മ​ണ്ണി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​രു​ന്തും​പാ​റ​യി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ‘വ​ന​ത്തി​ലാ​ണ്,​ വ​ന​വാ​സ​ത്തി​ല​ല്ല’ എ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്ത വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പ​മാ​ണ്​ സ​തീ​ശ​ൻ പ​രു​ന്തും​പാ​റ​യി​ലെ​ത്ത​യ​ത്. മു​ൻ വ​നം​മ​​ന്ത്രി കെ.​പി. വി​ശ്വ​നാ​ഥ​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ൻ അ​ശ്വി​ന്‍റേ​താ​ണ് ​റി​സോ​ർ​ട്ട്.

ഇ​തി​ന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം ‘വ​ന​വാ​സ’​ത്തി​ലാ​ണ് എ​ത്തി​യ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള വ​ന​വാ​സ​മ​ല്ലെ​ന്ന് പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ന​ത്തി​ന്​ ശേ​ഷം ന​ട​ത്താ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന ട്ര​ക്കി​ങ്ങ്​ ഒ​ഴി​വാ​ക്കി വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ സ​തീ​ശ​ൻ മ​ല​പ്പു​റ​ത്തേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resortVD SatheesanCongress
Next Story