പ്രസംഗം ‘നീട്ടിക്കൊണ്ടു േപായി’; വത്സരാജിന് റെക്കോഡ് നേട്ടം
text_fieldsഫറോക്ക്: ഇടതടവില്ലാതെ 81.16 മണിക്കൂർ പ്രസംഗിച്ച് വത്സരാജ് ഫറോക്ക് റെക്കോർഡ് നേട്ടം കൈവരിച്ചു. കോട്ടയം സ്വദേശി ബിനു കണ്ണന്താനം 2017 സെപ്റ്റംബർ അഞ്ച് മുതൽ എട്ടു വരെ 77 മണിക്കൂറിൽ 20 വിഷയങ്ങളിൽ നടത്തിയ പ്രസംഗമാണ് നിലവിെല റെക്കോഡ്. 81.16 മണിക്കൂർ പ്രസംഗിച്ചാണ് കോഴിക്കോട് ഫറോക്ക് സ്വദേശി വത്സരാജ് ബിനുവിെൻറ െറേക്കാർഡ് മറികടന്നത്.
ഏപ്രിൽ ഒന്നിന് രാവിലെ അഞ്ചിന് തുടങ്ങിയ യജ്ഞം നാലുദിവസം പിന്നിട്ടു നാലാം തീയതി ഉച്ചക്ക് 2.06 നാണ് അവസാനിപ്പിച്ചത്. 80 മണിക്കൂറായിരുന്നു ലക്ഷ്യമെങ്കിലും 81.16ൽ എത്തി. ഉച്ചക്ക് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യജ്ഞം അവസാനിപ്പിച്ചത്. മൂന്ന് രാത്രിയും നാലു പകലുമായി 50ൽപരം വിഷയങ്ങളിൽ മാരത്തോൺ പ്രഭാഷണം നടത്തിയാണ് വത്സരാജ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
അനുവദിക്കപ്പെട്ട സമയം മാത്രമാണ് ഭക്ഷണം, പ്രാഥമിക കൃത്യങ്ങൾ എന്നിവക്കായി െചലവഴിച്ചത്. ഒരു മണിക്കൂറിന് അഞ്ച് മിനിറ്റാണ് ഇടവേളയെങ്കിലും ആദ്യ ദിവസംതന്നെ തുടർച്ചയായി 15 മണിക്കൂർ പ്രസംഗിച്ച ശേഷമാണ് ഇടവേളയെടുത്തത്. പിന്നീട് ഓരോ നാലു മണിക്കൂറിനുള്ളിൽ അനുവദിച്ച സമയമെടുത്താണ് െറേക്കാർഡ് ഭേദിച്ചത്. നാലു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് ചടങ്ങ് നടക്കുന്ന ഫറോക്ക് നഗരസഭ ഹാളിൽ എത്തിച്ചേർന്നത്. രാത്രിയിലും പകലുമായി ജനം സർവ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
വത്സരാജിെൻറ ഭാര്യ അനിതയും മക്കളായ മോമി പ്രതീപ്, കിത്തു ഷിനോജ്, ജിംബ്ലു എന്നിവർ മുഴുവൻ സമയവും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ഫറോക്ക് ജെ.വി അബാക്കസ് അക്കാദമി ചെയർമാനായ വത്സരാജ്, വ്യക്തിത്വ വികസന പരിശീലകനും ഹിപ്നോട്ടിസ് കൗൺസിലറുമാണ്. നേരത്തെ 53 മണിക്കൂർ തുടർച്ചയായി മോട്ടിവേഷൻ ക്ലാസെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചതിെൻറ ആത്മവിശ്വാസത്തിലായിരുന്നു വത്സരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
