Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആചാര ലംഘനം...

ആചാര ലംഘനം സമ്മതിച്ച്​വത്സൻ തില്ലങ്കേരി

text_fields
bookmark_border
ആചാര ലംഘനം സമ്മതിച്ച്​വത്സൻ തില്ലങ്കേരി
cancel

ശബരിമല: ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി ക​യ​റി താ​ൻ ആ​ചാ​ര ലം​ഘ​നം ന​ട​ത്തി​യ​താ​യി ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി തു​റ​ന്ന്​ സ​മ്മ​തി​ച്ചു. സ്വ​കാ​ര്യ ചാ​ന​ൽ​ച​ർ​ച്ച​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​തി​നു​ള്ള പ​രി​ഹാ​ര​ക്രി​യ​ക​ൾ ചെ​യ്​​ത​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി ക​യ​റി​യ​ത് ആ​ചാ​ര ലം​ഘ​ന​മാ​ണെ​ന്ന് ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പറഞ്ഞു. ആ​ചാ​ര​പ്ര​കാ​രം ത​ന്ത്രി​ക്കും മേ​ല്‍ശാ​ന്തി​ക്കും പ​ന്ത​ളം കൊ​ട്ടാ​ര പ്ര​തി​നി​ധി​ക​ള്‍ക്കും മാ​ത്ര​മേ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി ക​യ​റാ​നാ​കൂ- ത​ന്ത്രി പ​റ​ഞ്ഞു.

മേ​ല്‍പ്പ​റ​ഞ്ഞ​വ​രൊ​ഴി​കെ എ​ല്ലാ​വ​രും ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി വേ​ണം പ​ടി​ക​യ​റാ​ന്‍. ആ​ചാ​ര ലം​ഘ​നം ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ടു​ക​യോ പ​രാ​തി​വ​രി​ക​യോ ചെ​യ്താ​ല്‍ പ​രി​ഹാ​ര ക്രി​യ ചെ​യ്യു​മെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തെ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ ക​യ​റി​നി​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി ആ​ചാ​ര ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍ഡ് ആ​രോ​പി​ച്ചി​രു​ന്നു.
വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്ക് പു​റ​മേ ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗം കെ.​പി ശ​ങ്ക​ര്‍ ദാ​സും ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entryValsan thillenkeriSabarimala NewsMalayalam News
News Summary - valsan thillankeri in sabarimala-Kerala news
Next Story