Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാൽപ്പാറ വാഹനാപകടം;...

വാൽപ്പാറ വാഹനാപകടം; കുട്ടികൾക്ക്​ കൗൺസലിങ്​, പുനർവിന്യാസത്തിലൂടെ അധ്യാപക നിയമനം

text_fields
bookmark_border
വാൽപ്പാറ വാഹനാപകടം; കുട്ടികൾക്ക്​ കൗൺസലിങ്​, പുനർവിന്യാസത്തിലൂടെ അധ്യാപക നിയമനം
cancel

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ൽ​പ്പാ​റ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്ന്​ മ​ല​പ്പു​റം പാ​ങ്ങ്​ പ​ള്ളി​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​നഃ​ശാ​സ്ത്ര കൗ​ൺ​സ​ലി​ങ്​ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല വ​നി​താ-​ശി​ശു​ക്ഷേ​മ ഓ​ഫി​സ​ർ ഗോ​പ​കു​മാ​റി​നാ​ണ് കൗ​ൺ​സ​ലി​ങ്​ ചു​മ​ത​ല. സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് കൗ​ൺ​സ​ലി​ങ്​ ആ​രം​ഭി​ക്കും.

സ്കൂ​ളി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രെ പു​ന​ർ​വി​ന്യാ​സ​ത്തി​ലൂ​ടെ നി​യ​മി​ക്കാ​ൻ​ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫി​സ​ർ സു​നി​ത​ക്കാ​ണ് ഇ​തി​ന്റെ ചു​മ​ത​ല. പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് പു​ന​ർ​വി​ന്യാ​സ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ജി.​യു.​പി.​എ​സ് പാ​ങ്ങി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ഹ​മ്മ​ദ് കു​ട്ടി​ക്ക് ജി.​എ​ൽ.​പി.​എ​സി​ന്റെ താ​ൽ​കാ​ലി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും നാ​ട്ടി​ലെ​ത്തി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ റി​പ്പോ​ർ​ട്ട്​ തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ധ്യ​യ​ന​ത്തി​ലും കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും പി​റ​കി​ൽ നി​ന്നി​ര​ു​ന്ന സ്‌​കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഈ ​അ​ധ്യാ​പ​ക​ർ വ​ഹി​ച്ച പ​ങ്ക് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathsdisasterteacher diedCouncilingMalappuramValparai Accident
News Summary - Valparai road accident; Counseling for children, teacher appointment through redeployment
Next Story