Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാല്‍പ്പാറയില്‍ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ പുലി ആക്രമിച്ചു; ഗുരുതര പരിക്ക്

text_fields
bookmark_border
leopard attack
cancel

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. അപ്പര്‍ പറളായി എസ്റ്റേറ്റ് പരിസരത്താണ് സംഭവം.

എസ്റ്റേറ്റ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഗുരുസ്വാമി- നാഗജ്യോതി ദമ്പതികളുടെ മകനെയാണ് പുലി ആക്രമിച്ചത്. വീടിന്റെ വാതില്‍പ്പടിയില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍ നിന്ന് ഓടിയെത്തിയ പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു.

വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. നിരന്തരമായി പുലി ശല്യമുള്ള പ്രദേശമാണ് ഇവി​ടം. മുമ്പും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങളോ വനംവകുപ്പിന്റെ കൃത്യമായ ഇടപെടലോ ഇല്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leopard Attacks Five Year Old Boy Inside Home in Valparai
Next Story