Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണത്തില്‍ വിഷം...

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വല്ല്യുമ്മയെ കൊലപ്പെടുത്തിയ കേസ്; നബീസ വധത്തില്‍ പേരമകനും ഭാര്യയും കുറ്റക്കാർ

text_fields
bookmark_border
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വല്ല്യുമ്മയെ കൊലപ്പെടുത്തിയ കേസ്; നബീസ വധത്തില്‍ പേരമകനും ഭാര്യയും കുറ്റക്കാർ
cancel

മ​ണ്ണാ​ര്‍ക്കാ​ട്: ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ക​രി​മ്പു​ഴ തോ​ട്ട​ര​യി​ലെ ഈ​ങ്ങാ​ക്കോ​ട്ടി​ല്‍ മ​മ്മി​യു​ടെ ഭാ​ര്യ ന​ബീ​സ​യെ (71) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി ക​ണ്ടെ​ത്തി. ന​ബീ​സ​യു​ടെ മ​ക​ളു​ടെ മ​ക​ൻ ക​രി​മ്പു​ഴ തോ​ട്ട​ര പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (33), ഭാ​ര്യ ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​നി ഫ​സീ​ല (27) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ശി​ക്ഷ നാ​ളെ പ്ര​ഖ്യാ​പി​ക്കും. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

2016 ജൂ​ണ്‍ 24നാ​ണ് ന​ബീ​സ​യു​ടെ മൃ​ത​ദേ​ഹം ആ​ര്യ​മ്പാ​വ് - ഒ​റ്റ​പ്പാ​ലം റോ​ഡി​ല്‍ നാ​യാ​ടി​പ്പാ​റ​ക്കു സ​മീ​പം റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് നാ​ലു ദി​വ​സം മു​മ്പ് ഇ​വ​രെ ബ​ഷീ​ര്‍ മ​ണ്ണാ​ർ​ക്കാ​ട്ടെ ത​ന്റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

22ന് ​രാ​ത്രി ചീ​ര​ക്ക​റി​യി​ല്‍ ചി​ത​ലി​നു​ള്ള മ​രു​ന്ന് ചേ​ര്‍ത്ത് ന​ബീ​സ​ക്ക് ക​ഴി​ക്കാ​ന്‍ ന​ല്‍കി. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ വാ​യി​ലേ​ക്ക് വി​ഷം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മൃ​ത​ദേ​ഹം ഒ​രു ദി​വ​സം വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു.

തു​ട​ര്‍ന്ന് 24ന് ​രാ​ത്രി​യോ​ടെ ബ​ഷീ​റും ഫ​സീ​ല​യും ത​യാ​റാ​ക്കി​യ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് സ​ഹി​തം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. എ​ഴു​ത്തും വാ​യ​ന​യു​മ​റി​യാ​ത്ത ന​ബീ​സ​യു​ടെ സ​ഞ്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഭ​ര്‍ത്താ​വി​ന്റെ പി​താ​വി​ന് മെ​ത്തോ​മൈ​ന്‍ എ​ന്ന വി​ഷ​പ​ദാ​ര്‍ഥം ന​ല്‍കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഫ​സീ​ല നേ​ര​ത്തേ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്

തൃപ്പുണ്ണിത്തറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewspoisoningNabeesa Murder Case
News Summary - Vallyumma was killed by poisoning her food; Son-in-law and wife are guilty in Nabisa's murder
Next Story