Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാകവി വള്ളത്തോളി​െൻറ...

മഹാകവി വള്ളത്തോളി​െൻറ മകൾ വാസന്തി മേനോൻ അന്തരിച്ചു

text_fields
bookmark_border
മഹാകവി വള്ളത്തോളി​െൻറ മകൾ വാസന്തി മേനോൻ അന്തരിച്ചു
cancel

ചെറുതുരുത്തി: മഹാകവി വള്ളത്തോൾ നാരായണമേനോ​​​െൻറ പുത്രി വള്ളത്തോൾ വാസന്തി മേനോൻ (90) ഇനി ഓർമ. വാർധക്യസഹജമായ അസുഖ ങ്ങളെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്ന വാസന്തി മേനോൻ (ഓപ്പോൾ) വെള്ളിയാഴ്​ച പുലർച്ചെ 5.30ന് ചെറുതുരുത്ത ി വള്ളത്തോൾ മ്യൂസിയത്തിന് സമീപമുള്ള സ്വന്തം വീടായ ‘നാഗില’യിൽ വെച്ചാണ് മരിച്ചത്. വള്ളത്തോളി​​​െൻറ പ്രശസ്ത കവി തയാണ്​ നാഗില. കലാമണ്ഡലം സർവകലാശാല സിൻഡിക്കേറ്റ് അംഗമാണ്. സർവകലാശാല ആകുന്നതിന് മുമ്പ് കലാമണ്ഡലം നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

വള്ളത്തോൾ നാരായണമേനോ​േൻറയും ചിറ്റഴി മാധവി അമ്മയുടേയും എട്ട്​ മക്കളിൽ ഏ റ്റവും ഇളയവളായി 1929ൽ ജനനം. കുന്നംകുളം, കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വള്ളത്തോളി​​​െൻറ ഏറ്റവും പ്രിയപ്പെ ട്ട പുത്രി ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തി​​​െൻറ കൈ പിടിച്ച് കലാമണ്ഡലത്തിലെത്തിയതോടെ കഥകളിയേയും മോഹിനിയാട ്ടത്തേയുമൊക്കെ മനസ്സിൽ പ്രതിഷ്ഠിച്ചു. കേരളത്തിലെ പ്രമുഖരായ എല്ലാ കലാകാരന്മാരുമായും അവർക്ക്​ അടുത്ത ബന്ധമുണ ്ടായിരുന്നു. ഓപ്പോൾ എന്നാണ് അവർ സ്നേഹപൂർവം വാസന്തി മേനോനെ വിളിച്ചിരുന്നത്.

പുതുതലമുറയിലെ കലാകാരന്മാർക ്ക് വാസന്തി മേനോൻ മാതൃതുല്യയായിരുന്നു. ത​​​െൻറ വീട്ടിൽ കലാകാരന്മാർക്ക് എപ്പോഴും വരാനും പോകാനും അവർ സ്വാതന്ത് ര്യം നൽകിയിരുന്നു. പിതാവ്​ നാരായണ മേനോനുമൊത്ത് ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ഏറെ നാൾ കൽക്കത്തയിലായിരുന്നു വാസന്തി ഓപ്പോൾ നാട്ടിലെത്തിയ ശേഷമാണ് കലാമണ്ഡലവുമായ​ുള്ള ആത്മബന്ധം തുടങ്ങുന്ന ത്. ആറ്റൂർ രവിവർമയുടെ സഹപാഠിയാണ്​. 2017-18ൽ മുകുന്ദരാജ പുരസ്കാരം നൽകി കലാമണ്ഡലം വാസന്തി മേനോനെ ആദരിച്ചു.

പഴയ കലാമണ്ഡലത്തിൽ (നിള കാമ്പസ്) മൃതദേഹം പൊതുദർശനത്തിന് വെച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ യു.ആർ. പ്രദീപ്, പി.കെ. ശശി അടക്കം സമൂഹത്തി​​​െൻറ വിവിധ കോണുകളിലുള്ള നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ശനിയാഴ്​ച കാലത്ത് ഒമ്പതിന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്താണ് സംസ്കാരം. ഭർത്താവ്​: പരേതനായ വള്ളത്തോൾ കേശവമേനോ​ൻ. മക്കൾ: മാലിനി (അധ്യാപിക, ഷൊർണൂർ സുമ സ്കൂൾ) മദനൻ (സെക്രട്ടറി, തോടയം കഥകളി ക്ലബ്​, കോഴിക്കോട്), അജിത് കുമാർ (നടൻ), ദിലീപ് കുമാർ (മെഡിക്കൽ റെപ്രസ​േ​ൻററ്റീവ്). മരുമക്കൾ: രാജഗോപാൽ, സരള, അനുരാധ, രാധിക.


മഹാകവിയുടെ വാത്സല്യഭാജനം
ഷൊർണൂർ: മഹാകവി വള്ളത്തോളിന് മക്കളേക്കാളേറെ പ്രിയം കേരള കലാമണ്ഡലത്തോടായിരുന്നു. ഒരച്ഛന് മക്കളോട് വേർതിരിവ് പാടില്ലെന്നുണ്ട്. പക്ഷേ, എട്ട് മക്കളിൽ ഇളയവളായ വാസന്തിയോട് അൽപം ഇഷ്​ടക്കൂടുതൽ അദ്ദേഹം എപ്പോഴും കാണിച്ചിരുന്നു. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. കേരള കലാമണ്ഡലം സ്ഥാപിതമായതും വാസന്തി പിറന്നതും ഒരേ വർഷത്തിലാണ് എന്ന പ്രത്യേകത മാത്രമായിരുന്നു അതിനുപിന്നിൽ ഒളിമങ്ങാതെ നിന്ന കാരണം.

കൊച്ചുകുട്ടിയെ പരിലാളിക്കുന്ന പോലെ കലാമണ്ഡലത്തെ വളർത്തുമ്പോൾ അതേ പ്രായക്കാരിയായ വാസന്തിക്ക് മറ്റ് മക്കൾക്ക് ലഭിക്കാതിരുന്ന വാത്സല്യം ലഭിച്ചെന്ന് മാത്രം. അത്രയേറെ സ്വപ്നങ്ങൾ കലാമണ്ഡലത്തി​​​െൻറ വളർച്ചയെക്കുറിച്ച് മഹാകവിക്കുണ്ടായിരുന്നുവെന്ന്​ കരുതാം.
എന്നാൽ, അതേ കലാമണ്ഡലത്തിലേക്ക് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ മഹാകവിയുടെ പ്രിയപുത്രിയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വെക്കാൻ കൊണ്ടുവന്നപ്പോൾ അവിടെ ഉണ്ടായിരുന്നവരുടെ മനസ്സൊന്ന് പിടഞ്ഞു. ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിച്ച കലാമണ്ഡലത്തെ അനിവാര്യമായ വിയോഗം കൊണ്ട് മഹാകവി നേരത്തേ പിരിഞ്ഞു. അച്ഛന് കലാമണ്ഡലത്തോടുള്ള അടുപ്പം അടുത്തറിയാവുന്ന വാസന്തിക്കും കലാമണ്ഡലത്തോട് അനിവാര്യമായ വിടപറച്ചിലായി.

നിളാതീരത്തെ പഴയ കലാമണ്ഡലം വളപ്പിലാണ് വാസന്തി മേനോ​​​െൻറ പിതാവ് മഹാകവി വള്ളത്തോൾ നാരായണമേനോനും മാതാവ് മലപ്പുറം വന്നേരി ചിറ്റഴി മാധവി അമ്മയും അന്തിയുറങ്ങുന്നത്. ഇവരുടെ സമാധിക്ക് ചേർന്നുള്ള പഴയ കലാമണ്ഡലത്തിലെ പ്രധാന കെട്ടിടവും ഇപ്പോൾ ആർട്ട് ഗാലറിയുമായ ഹാളിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. അമ്മു അമ്മ, ബാലകൃഷ്ണ കുറുപ്പ്, മാധവ കുറുപ്പ്, അച്യുത കുറുപ്പ്, ഗോവിന്ദ കുറുപ്പ്, ബാലചന്ദ്ര കുറുപ്പ്, മല്ലിക, വാസന്തി എന്നിവരാണ് മഹാകവിയുടെ എട്ട് മക്കൾ. മറ്റ് ഏഴ് മക്കളും നേരത്തേ മരിച്ചിരുന്നു.

പുലർച്ച അഞ്ചിന് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം നാമജപം നടത്തി എണ്ണയിട്ട കഞ്ഞിയും കുടിച്ച് ഒമ്പത് മണിയാകുമ്പോഴേക്കും കലാമണ്ഡലത്തിലേക്ക് പോകുന്ന വള്ളത്തോളി​​​െൻറ ചിത്രം മരിക്കുന്നതുവരെ വാസന്തി മേനോൻ ഓർത്തിരുന്നു. വൈകീട്ട് ഷൊർണൂരിലേക്കും തിരിച്ചുമുള്ള മഹാകവിയുടെ മുടങ്ങാത്ത നടത്തവും പുതുതലമുറക്ക് അറിയാനായത് ഇവരിൽനിന്നാണ്. സമ്പാദ്യശീലം ഇല്ലാതിരുന്ന മഹാകവിയുടെ ചെറുതുരുത്തിയിലെ വീട്ടിൽ മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി 30ഓളം പേരുണ്ടായിരുന്നെന്നും അന്ന് ജീവിതം എങ്ങനെയാണ് കൂട്ടിമുട്ടിച്ചിരുന്നതെന്ന് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും അവർ വെളുപ്പെടുത്തിയിട്ടുണ്ട്.

കേൾവിശേഷിയില്ലാതിരുന്ന മഹാകവിയും ഭാര്യയും തമ്മിൽ ആശയവിനിമയം നടത്തിയിരുന്ന രീതി തെല്ല് നാണത്തോടെയാണ് അവർ വിവരിച്ചിരുന്നത്. ശരീരത്തിൽ പരസ്പരം കൈവിരൽ കൊണ്ടെഴുതിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ‘ബധിരവിലാപം’ എഴുതിയ കവിക്ക് കേൾവി ശക്തിയില്ലാത്തതിൽ വലിയ വിഷമമുണ്ടായിരുന്നെന്ന വാസ്തവവും വാസന്തി മേനോനാണ് പുതുതലമുറക്ക് പറഞ്ഞ് കൊടുത്തത്.

‘ഓപ്പോൾ’ വിളിപ്പേര് അന്വർഥമാക്കി വാസന്തി മേനോൻ
ഷൊർണൂർ: ‘ഓപ്പോൾ’ എന്ന വിളിപ്പേര് പൂർണമായി അന്വർഥമാക്കിയാണ് മഹാകവി വള്ളത്തോൾ നാരായണ മേനോ​​​െൻറ പ്രിയപുത്രി വള്ളത്തോൾ വാസന്തി മേനോൻ കാലയവനികക്കുള്ളിൽ മറഞ്ഞത്. ഗുരുകുല സമ്പ്രദായം നിലനിന്നിരുന്നപ്പോഴും അതിന് ശേഷവും കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട എല്ലാവർക്കും മരണം വരെ അവർ ‘ഓപ്പോളാ’യി നിലകൊണ്ടു.

ആശാനെന്ന വിളിപ്പേര് മാറി മാഷെന്നും ടീച്ചറെന്നും മാഡമെന്നും സാറെന്നുമൊക്കെ കാലാനുസൃതമായി അധ്യാപക സമൂഹത്തിനും ഭരണകർത്താക്കൾക്കും വിളിപ്പേര് കിട്ടിയപ്പോഴും ഓപ്പോളെന്നും ഓപ്പോളായി തുടർന്നു. അതിന് അധ്യാപകരെന്നോ വിദ്യാർഥികളെന്നോ ഭരണകർത്താക്കളെന്നോ പ്രായം കൂടിയവരെന്നോ കുറഞ്ഞവരെന്നോ സുഹൃത്തുക്കളെന്നോ പരിചയക്കാരെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. കലാമണ്ഡലത്തിൽ പഠിക്കാനും സന്ദർശിക്കാനുമെത്തുന്ന വിദേശികൾക്കുപോലും സ്നേഹവും പരിലാളനയും ഉപദേശവും നൽകുന്ന ഓപ്പോളായി അവർ ജീവിച്ചു.

കേരളീയ കലകളെ വിശ്വോത്തരമാക്കിയ കേരള കലാമണ്ഡലത്തെ കൂടുതൽ മഹത്തരമാക്കിയത് ഇവിടത്തെ കുടുംബാന്തരീക്ഷമാണ്. എല്ലാവരെയും ഒരു വീട്ടിലെ അംഗങ്ങളെ പോലെ ഇഴചേർത്തുവെച്ചതാകട്ടെ വാസന്തി മേനോ​​​െൻറ സ്വഭാവവൈശിഷ്​ട്യത്തി​​​െൻറ ഗുണഫലവുമാണ്. കലയുടെ കനക ചിലങ്കയാവാൻ കലാമണ്ഡലത്തിലേക്ക് ആദ്യപാദമൂന്നുന്ന വിദ്യാർഥി തൊട്ട് വർഷങ്ങളായി ഇവിടെ ജോലി ചെയ്തവർക്കും ഭരണകർത്താക്കൾക്കും അവർ ഓപ്പോളായി. അതുകൊണ്ടുതന്നെ ഒരു ഗൃഹനാഥയുടെ സ്വാതന്ത്ര്യവും സാമീപ്യവും സാന്ത്വനവുമാണ് അവരെ അറിയുന്നവർക്ക് ലഭിച്ചത്.

മഹാകവിയുടെ മക്കളിൽ ഏറ്റവും ഇളയവളായ ഓപ്പോൾ പ്രായത്തിന് മൂത്തവർക്ക് കൂടി ഓപ്പോളായി. വള്ളത്തോളി​​​െൻറ പെൺമക്കളിൽ കലാമണ്ഡലവുമായി ഇത്രയധികം ഇഴയടുപ്പമുള്ള ആരുമില്ല. വള്ളത്തോളി​​​െൻറ എട്ട്​ മക്കളിൽ ബാലകൃഷ്ണക്കുറുപ്പും അച്യുതക്കുറുപ്പും കലാമണ്ഡലം ഭരണസമിതികളിൽ അംഗമായിരുന്നു. അച്യുതക്കുറുപ്പ് കലാമണ്ഡലം വൈസ് ചെയർമാൻ പദവിയും വഹിച്ചു. അച്യുതക്കുറുപ്പി​​​െൻറ മരണശേഷമാണ് വാസന്തി മേനോൻ കലാമണ്ഡലത്തിൽ കൂടുതൽ സജീവമായത്. വള്ളത്തോൾ കുടുംബത്തെ പ്രതിനിധീകരിച്ച് അവർ കേരള കലാമണ്ഡലം ഭരണ സമിതികളിൽ തുടർച്ചയായി അംഗമായി. കലാമണ്ഡലം കൽപിത സർവകലാശാലയായപ്പോൾ സിൻഡിക്കേറ്റംഗവുമായി.
ലാളിത്യത്തി​​​െൻറയും എളിമയുടെയും നിറകുടമായിരുന്നു ഓപ്പോൾ.

പുതുതായി എത്തിയ ഒരു വിദ്യാർഥിക്കു പോലും അവർ എപ്പോഴും പ്രാപ്യയായി. സ്ഥാപനത്തിൽ പലപ്പോഴായി ഉണ്ടായ പടലപിണക്കങ്ങളും മറ്റും വാസന്തി മേനോൻ ഇടപെട്ടപ്പോൾ അലിഞ്ഞില്ലാതായി. ഭരണകർത്താക്കൾ തമ്മിലെ അധികാര വടംവലികളിൽ പലപ്പോഴും ആ മനസ്സ് വേദനിച്ചു. ഒരു മന്ത്രിയെ കർശനമായി താക്കീത് ചെയ്യാനും നിലപാട് തിരുത്തിയില്ലെങ്കിൽ ഭരണസമിതി അംഗത്വം രാജിവെക്കുമെന്ന് പറയാനുമുള്ള ആർജവം കാണിച്ചു. പുലർച്ച എഴുന്നേറ്റ് ഏറെ പ്രയാസമേറിയ മെയ് സാധകവും കൺസാധകവുമൊക്കെ ചെയ്യേണ്ട വിദ്യാർഥികൾ പഠനം തുടരാനാവാതെ വിഷമവൃത്തത്തിലായപ്പോഴും ഇവർ നനുത്ത തലോടലോടെ കുട്ടികളെ പിടിച്ചുനിർത്തിയ സംഭവങ്ങളുമുണ്ട്.

അച്ഛനെപ്പോലെ എഴുതാനാകാത്തതിലെ വിഷമം അവർ ഇടക്കിടെ പങ്കുവെച്ചിരുന്നു. വാർധക്യസഹജമായ അസ്വസ്ഥതകൾ പതിറ്റാണ്ടിലധികമായി അലട്ടുമ്പോഴും കലാമണ്ഡലത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ മനസ്സും ശരീരവും വർധിതവീര്യം കൈവരിച്ചിരുന്നു. ശാരീരിക വിഷമതകൾ കൂടുതലായപ്പോൾ അവർ ഭരണസമിതിയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാസന്തി ഓപ്പോളില്ലാത്ത കലാമണ്ഡലം ആർക്കും ചിന്തിക്കാൻ പോലുമായിരുന്നില്ല.

കലാമണ്ഡലത്തോട് വിട പറയുന്നത് അവർക്ക് സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല. ഓപ്പോളില്ലാത്ത കലാമണ്ഡലം ശ്മശാനമൂകമായ വലിയൊരു ശൂന്യതയിലാണ്. മഹാകവിയുടെ പൈതൃകത്തെ വാസന്തി ഓപ്പോളിലൂടെ ദർശിക്കുന്നവരാണ് കലാമണ്ഡലത്തെ സ്നേഹിക്കുന്ന എല്ലാവരും. പൂരങ്ങളെ ഇഷ്​ടപ്പെടുന്നയാൾ പൂരം കഴിഞ്ഞ പറമ്പ് കാണുമ്പോഴുള്ള മാനസികാവസ്ഥയിലാണ് ഓപ്പോളെ അടുത്തറിയുന്ന എല്ലാവരും. പൂരം ഒരു വർഷം കൂടുമ്പോൾ വരുമെന്നെങ്കിലും പ്രത്യാശിക്കാം. പ്രിയപ്പെട്ട ഓപ്പോൾ ഒരിക്കലും മടങ്ങി വരാത്ത ഒരു ‘പൂര’മാണെന്ന് ഓർക്കാൻ കൂടി വയ്യ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdemiseVallathol Vasanthi
News Summary - Vallathol Vasnthi passed away - Kerala news
Next Story