കലാമണ്ഡലം ഭരണസമിതി: വള്ളത്തോൾ കുടുംബം പുറത്ത്
text_fieldsഷൊർണൂർ: വിശ്വപ്രസിദ്ധ സാംസ്കാരിക സ്ഥാപനമായി കേരള കലാമണ്ഡലത്തെ വാർത്തെടുത്ത മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗത്തെ പുറത്താക്കി കലാമണ്ഡലം ഭരണസമിതി പുനഃസംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം അധികാരമേറ്റ ഭരണസമിതിയിൽ വള്ളത്തോളിന്റെ കുടുംബാംഗം രവീന്ദ്രനാഥിനെയാണ് നിലനിർത്താതിരുന്നത്. രവീന്ദ്രനാഥിന്റെ അംഗത്വത്തിന് 2024 നവംബർ വരെ കാലാവധിയുണ്ടായിട്ടും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചില്ല.
പ്രത്യക്ഷമായ പ്രതികരണങ്ങൾക്ക് മുതിരുന്നില്ലെങ്കിലും ഒരു കമ്യൂണിസ്റ്റ് സർക്കാറിൽനിന്ന് ഇത്തരമൊരു അനുഭവം നേരിട്ടതിൽ വള്ളത്തോൾ കുടുംബാംഗങ്ങൾക്ക് വിഷമമുണ്ട്. കലാമണ്ഡലത്തെ സ്നേഹിക്കുന്നവരും കലാസ്നേഹികളും പ്രതിഷേധമുയർത്താനുള്ള ആലോചനയിലാണ്.

