വല്ലാര്‍പാടം പദ്ധതി: കുടിയൊഴിപ്പിക്കപ്പെട്ടവർ 17 വർഷങ്ങള്‍ക്ക് ശേഷവും വീടിനായി അലയുന്നു
text_fieldsകൊച്ചി: വല്ലാർപാടം ട്രാൻഷിപ്പ്മെന്റ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്ക് 17 വർഷത്തിനിപ്പുറവും വീടിനായി അലയുന്നു. വല്ലാർപാടം കണ്ടൈനർ ടെർമിനലിലേക്ക് റോഡും റെയിലിനുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. അന്നത്തെ വി.എസ് സർക്കാറായിരുന്നു കേന്ദ്രപദ്ധതിക്കായി സ്ഥലവും ഭൂമിയും ഏറ്റെടുത്ത് നൽകിയത്.
2008 ഫെബ്രുവരി ആറിന് ജെ.സി.ബി കൊണ്ട് മനങ്ങളെ ആട്ടിപ്പായിച്ച കുടിയൊഴിപ്പിച്ചു. പുനരധിവാസത്തിനായി സർക്കാർ നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയായിരുന്നു. റവന്യു വകുപ്പിന്റെ അഴിയാകുരുക്കിൽപ്പെട്ട മനുഷ്യർ വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.
സർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിൽ അനാസ്ഥ തുടർന്നു. അതോടെ പുനരധിവാസം താളം തെറ്റി. വീടും ഭൂമിയും വിട്ടിറങ്ങിയവർക്ക് നഷ്ടപരിഹാരത്തുകക്കപ്പുറം വീട് നിർമാക്കാൻ കൊച്ചിയുടെ വിവിധ പരിസരപ്രദേശങ്ങളിൽ ഭൂമിയും പ്രഖ്യാപിച്ചു. എന്നാൽ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതിൽ പിന്നീട് വന്ന സംസ്ഥാന സർക്കാരുകളുടെ കടുത്ത അവഗണന ഇവരെ വീണ്ടും തോൽപിച്ചു.
മുളവുകാട്ടില്‍ ഭൂമി അനുവദിച്ച് കിട്ടിയവരുടെ സർവേ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. പ്രഖ്യാപനം കഴിഞ്ഞ് 17വർഷങ്ങൾക്ക് ശേഷമാണ് സർവേ തുടങ്ങിയത്. പലരും വാടകവീടുകളിലാണ് താമസം. 2013 വരെ സർക്കാർ വാടക നൽകി. പിന്നീട് അതും മുടങ്ങി. എ ക്ലാസ് ഭൂമിയിൽ പുനരധിവാസം ഉറപ്പാക്കണമെന്ന ഹൈകോടതി വിധിയും സർക്കാർ കാറ്റിൽപ്പറത്തി. എന്നിട്ടും 316ൽ ഇതുവരെ വീട് പണിയാനായത് 55 പേർക്ക് മാത്രമാണ്. ചതുപ്പുനിലത്തിൽ പണിത വീടുകളിൽ പലതും വാസയോഗ്യവും അല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

