Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല; രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണം - വെള്ളാപ്പള്ളി

text_fields
bookmark_border
ശബരിമല; രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണം - വെള്ളാപ്പള്ളി
cancel

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതി വിധി മാനിച്ച്​ ബി.ഡി.ജെ.എസ്​ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് എസ്​.എൻ.ഡി.പിയുടെ അഭിപ്രായമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അൽപമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ ആത്മീയതയെ മാർക്കറ്റു ചെയ്തുകൊണ്ട​ല്ലെന്നും വെള്ളാപ്പള്ളി വ്യക്​തമാക്കി.

സർവകക്ഷി യോഗത്തിലേക്ക്​ ക്ഷണിച്ചില്ലെങ്കിലും എസ്​.എൻ.ഡി.പിക്ക്​ യാതൊരു പരാതിയുമില്ല. വിഷപ്പാമ്പുകളെ വിളിച്ചിരുത്തി സർക്കാർ തന്നെ വിഷമിറക്കട്ടെ. ശബരിമലയിൽ പിന്നോക്കക്കാരനോ, ആദിവാസിയോ മേൽശാന്തിയായി വരണമെന്നാണ് എസ്​.എൻ.ഡി.പിയുടെ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vallappalli on Sabarimala - Kerala news
Next Story