Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനക്കേസ്​;...

വാളയാർ പീഡനക്കേസ്​; പ്രതികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമമെന്ന്​ ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala-kerala news
cancel

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ പ്രതികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന്​ പ്രതിപക്ഷ നേതാവ ്​ രമേശ്​ ചെന്നിത്തല. ഇതിൽ സർക്കാറി​​െൻറ കരങ്ങളുണ്ടോ എന്നു​േ പാലും സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസി​േൻറയും പ്രോസിക്യൂഷ​േൻറയും പൂർണ പരാജയമാണ്​ കേസിലുണ്ടായതെന്നും ഇതിൽ ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

വളരെ ഗുരുതരമായ പ്രശ്​നമാണിത്​. കേരളം കണ്ട ഏറ്റവും ലജ്ജാകരമായ നടപടിയാണിത്​. കേസിൽ പുനരന്വേഷണം ആവശ്യമാണ്​. കേരളത്തിലെ പൊലീസ്​ അന്വേഷണം തൃപ്​തികരമല്ലെന്നതി​​െൻറ തെളിവാണിത്​. കേസിൽ പ്രതികൾക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ ചൈൽഡ്​ വെൽഫെയർ കമ്മറ്റിയുടെ അധ്യക്ഷനായി മാറിയിരിക്കുന്നു. അതിനാൽ മറ്റേതെങ്കിലും നിഷ്​പക്ഷവും നീതിപൂർവകവുമായ സ്വതന്ത്ര ഏജൻസിയെ കൊണ്ട് വാളയാർ കേസ്​​ അന്വേഷിപ്പിക്കണമെന്നും കോടതിയുടെ മേൽനോട്ടം അന്വേഷണത്തിന്​ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കേസ്​ ശരിയായ നിലയിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള നടപടിയുണ്ടാവണം. പ്രതികൾക്ക്​ ഉയർന്ന ശിക്ഷ വാങ്ങികൊടു​ക്കാനുള്ള നടപടികളു​മായി സർക്കാർ മു​േന്നാട്ടു പോകണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newsvalayar rape casevalayar casemalayalam news
News Summary - valayar rape case; try to escape accused said chennithala -kerala news
Next Story