Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ള​യാ​ർ പീഡനകേസ്: ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനെതിരെ ഷാഫി പറമ്പിൽ

text_fields
bookmark_border
shafi-parambil
cancel

പാ​ല​ക്കാ​ട്​: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും തൂ​ങ്ങ ി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കേ​സിലെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍റെ ഇടപെടൽ ദുരൂഹമെന് ന് ഷാഫി പറമ്പിൽ എം.എൽ.എ. കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

പ്രതിക്ക് വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ഹാജരായ സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ചെയർമാന്‍റെ ഇടപെടലിനെ കുറിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്നും ഷാഫി പറമ്പലിൽ മീഡിയവണിനോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പിച്ച സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

കേ​സി​ൽ പ്രതികളെ വെ​റു​തെ വി​ട്ട പോ​ക്​​സോ കോ​ട​തി വിധി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Valayar Rape Case Shafi Parambil -Kerala News
Next Story