You are here

വാ​ള​യാ​ർ പീഡനകേസ്: കോടതി വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും

10:11 AM
27/10/2019
valayar-rape-case

പാ​ല​ക്കാ​ട്​: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ പ്രതികളെ വെ​റു​തെ വി​ട്ട പോ​ക്​​സോ കോ​ട​തി വിധിക്കെതിരെ അപ്പീൽ നൽകും. അപ്പീൽ നൽകുന്നത് സംബന്ധിച്ച് നിയമോപദേശം കിട്ടിയെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വിധി പകർപ്പ് കിട്ടിയാലുടൻ അപ്പീൽ സമർപ്പിക്കും. കേസ് അന്വേഷണത്തിൽ പാളിച്ചയില്ലെന്നും ഡി.ഐ.ജി വ്യക്തമാക്കി. 

കേസിലെ ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട്​ സ്വ​ദേ​ശി എം. ​മ​ധു, ഇ​ടു​ക്കി രാ​ജാ​ക്കാ​ട്​ വ​ലി​യ​മു​ല്ല​ക്കാ​നം നാ​ലു​തെ​യ്​​ക്ക​ൽ വീ​ട്ടി​ൽ ഷി​ബു, വി. ​മ​ധു എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട്​ ഒ​ന്നാം​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി (പോ​ക്സോ) കഴിഞ്ഞ ദിവസം വി​ട്ട​യ​ച്ച​ത്. കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. നാ​ലാം പ്ര​തി ചേ​ർ​ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ്​​കു​മാ​റി​നെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 30ന്​ ​വെ​റു​തെ വി​ട്ടി​രു​ന്നു. 17കാ​ര​നാ​ണ്​ അ​ഞ്ചാം​പ്ര​തി.  

2017 ജ​നു​വ​രി ഒ​ന്നി​നാ​ണ്​​​​ 13 വ​യ​സ്സു​കാ​രി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാ​ർ​ച്ച്​ നാ​ലി​ന്​ ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​യെ​യും ഇ​തേ രീ​തി​യി​ൽ ക​ണ്ടെ​ത്തി. ഇ​രു​വ​രും മ​ര​ണ​ത്തി​ന്​ മു​മ്പ്​​ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യ​താ​യി പോ​സ്​​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു. കേ​സ്, പൊ​ലീ​സ്​ ഗൗ​ര​വ​മാ​യെ​ടു​ത്ത​തും അ​റ​സ്​​റ്റി​ന്​ വ​ഴി​െ​യാ​രു​ങ്ങി​യ​തും ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ്. 

ബാ​ല​ലൈം​ഗി​കാ​​തി​ക്ര​മം, പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മം, ആ​ത്​​മ​ഹ​ത്യ​പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യിരുന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ തൂ​ങ്ങി​മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യി​ച്ചെ​ങ്കി​ലും ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു അ​​ന്വേ​ഷ​ണ സം​ഘ​ത്തി​​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ദ്യ​മ​ര​ണം ന​ട​ന്ന​പ്പോ​ൾ അ​​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യ വാ​ള​യാ​ർ എ​സ്.​െ​എ​യെ​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തി​രു​ന്നു. നാ​ർ​കോ​ട്ടി​ക്​ സെ​ൽ ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന എം.​ജെ. സോ​ജ​നാ​ണ്​ പി​ന്നീ​ട്​ അ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. മൂ​ന്നും നാ​ലും പ്ര​തി​ക​ൾ​ക്ക്​ യ​ഥാ​ക്ര​മം 2019 ജ​നു​വ​രി​യി​ലും മാ​ർ​ച്ചി​ലും ജാ​മ്യം ല​ഭി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​ഞ്ചാം​പ്ര​തി​യു​ടെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇൗ ​കേ​സി​ൽ ന​വം​ബ​ർ പ​കു​തി​യോ​ടെ വി​ധി വ​രും.

Loading...
COMMENTS