തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിെൻറ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്ക്കെതിെരയും നടപടിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ജില്ല ജഡ്ജി പി.കെ. ഹനീഫ കമീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന ഭേദഗതിയോടെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. അന്വഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി തലം മുതല്‍ താഴേക്ക് മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കും.
അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍ക്കും വീഴ്ച സംഭവിച്ചതായി കമീഷന് ചൂണ്ടിക്കാട്ടിയിരുന്നു. എസ്.ഐക്കെതിെര മാത്രം നടപടി സ്വീകരിച്ചതുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ലെന്നും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭയിൽ ആവശ്യമുയർന്നു. തുടർന്നാണ് എല്ലാവർക്കും എതിരെ നടപടിക്ക് തീരുമാനിച്ചത്.