പാലക്കാട്: വാളയാർ പീഡനക്കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനകം ഹൈകോടതിയെ സമീപിക്കുമെന്ന് കുട്ടികളുടെ മാതാവ്. ഇൗ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇൗയൊരു സാഹചര്യത്തിൽകൂടിയാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികൾക്കെതിരായ സാക്ഷിമൊഴികൾ പരസ്പരവിരുദ്ധമാണെന്ന കോടതി വിധിയിലെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും പൊലീസ് അത് രേഖപ്പെടുത്താതിരുന്നതാവുമെന്നും കുട്ടികളുടെ മാതാവ് പ്രതികരിച്ചു. കോടതിയിലും കൃത്യമായ മൊഴി നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി.