Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാര്‍...

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: റിമാൻഡ് നീട്ടി

text_fields
bookmark_border
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: റിമാൻഡ് നീട്ടി
cancel

മ​ണ്ണാ​ര്‍ക്കാ​ട്: വാ​ള​യാ​ര്‍ ആ​ള്‍ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി​ക​ളു​ടെ റി​മാ​ന്‍ഡ് കാ​ലാ​വ​ധി മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​സി-​എ​സ്.​ടി കോ​ട​തി മേ​യ് 18 വ​രെ നീ​ട്ടി. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​യി​ല്‍ വി​ധി​പ​റ​യു​ന്ന​ത് 12ലേ​ക്ക് മാ​റ്റി​യും സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ജോ​മോ​ന്‍ ജോ​ണ്‍ ഉ​ത്ത​ര​വി​ട്ടു. ചൊ​വ്വാ​ഴ്ച ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ, പ്ര​തി​ക​ൾ ചെ​യ്ത കു​റ്റം ഗു​രു​ത​ര​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത് കോ​ട​തി നീ​ട്ടി​വെ​ച്ച​ത്.

ആ​ള്‍ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക വി​ഷ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ഗൗ​ര​വ​വും ജ​ഡ്ജി എ​ടു​ത്തു​കാ​ട്ടി. കേ​സി​ലെ ആ​റും ഒ​മ്പ​തും ഒ​ഴി​കെ​യു​ള്ള പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. കേ​സ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്. പ്ര​തി​ക​ള്‍ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

2025 ഡി​സം​ബ​ര്‍ 17നാ​ണ് ആ​ള്‍ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ര്‍ന്ന് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം​നാ​രാ​യ​ൺ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ ആ​കെ ഒ​മ്പ​ത് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ലെ ആ​റാം പ്ര​തി ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob Lynchingvalyar caseSCST commission
News Summary - valayar mob lynching case: Remand of accused extended
Next Story