Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാറിൽ മലപ്പുറം...

വാളയാറിൽ മലപ്പുറം സ്വദേശിക്ക്​ കോവിഡ്: ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണം

text_fields
bookmark_border
valayar-14-05-2020.jpg
cancel

പാലക്കാട്​: കഴിഞ്ഞ ചൊവ്വാഴ്ച​ വാളയാർ ചെക്​പോസ്​റ്റിലെത്തിയ മലപ്പുറം സ്വദേശിക്ക്​​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നവരുമായ പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറൻറീനില്‍ പ്രവേശിക്കാനും ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെടാനും  നിർദേശം. ഡി.എം.ഒ കെ.പി റീത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ്​ നിര്‍ദ്ദേശം നൽകിയത്​. എം.പിമാരായ രമ്യഹരിദാസ്​, വി.കെ. ശ്രീകണ്​ഠൻ, ടി.എൻ. പ്രതാപൻ, എം.എൽ.എമാരായ ഷാഫി​ പറമ്പിൽ, അനിൽ അക്കര എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ഇവരും നിരീക്ഷണത്തിൽ പോകണം. 

കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്  യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന അവലോകന യോഗ തീരുമാന പ്രകാരമാണ് മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. 

പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന്​ മെയ് ഒമ്പതിന് രാവിലെ 10ന് വാളയാര്‍ അതിര്‍ത്തിയില്‍  വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോലീസുകാരോട് ഹോം ക്വാറൻറീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിടുണ്ട്​. സംഭവസ്ഥലത്ത്​ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനിലാക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും.

അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍, ഹൈ റിസ്‌ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികൾ, പൊതുജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും. ഇതില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ  ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു വിവരം നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം.ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അല്ലാത്തപക്ഷം ഏഴു ദിവസം നിരിക്ഷിച്ച ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

അതേസമയം, നിരീക്ഷണത്തിൽ പോകാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന്​ അനിൽ അക്കര എം.എൽ.എ പറഞ്ഞു. നിയമങ്ങൾ അടിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അ​േപ്പാൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡൻറും പാലക്കാട്​ നഗരസഭ ചെയർമാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്​തീൻ പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്​തീനോടൊപ്പം യോഗങ്ങളിൽ  പ​ങ്കെടുത്തിട്ടുണ്ട്​. സ്വഭാവികമായും തങ്ങൾക്കുള്ള നിയമം അവർക്കും ബാധകമല്ലേയെന്നും അനിൽ അക്കര ചോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRamya haridaswalayarquarantinecovid 19
News Summary - valayar covid case; MPs, MLAs, Journalists should be in quarantine -kerala news
Next Story