You are here

വാളയാർ കേസ്: സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ

00:16 AM
31/10/2019
muhammed-arif-khan.

കൊ​ച്ചി: വാ​ള​യാ​ർ കേ​സി​ൽ സ​ർ​ക്കാ​റി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ നീ​തി ന​ട​പ്പാ​കു​മെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. വി​ഷ​യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ട​പെ​ടു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

മാ​വോ​യി​സ്​​റ്റു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി നി​യ​മാ​നു​സൃ​ത​മാ​ക​ണം. നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. മാ​വോ​വാ​ദി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS