Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവളയത്ത് സ്​റ്റീൽ ബോംബ്...

വളയത്ത് സ്​റ്റീൽ ബോംബ് പൊട്ടി രണ്ട് പെൺകുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
വളയത്ത് സ്​റ്റീൽ ബോംബ് പൊട്ടി രണ്ട് പെൺകുട്ടികൾക്ക് പരിക്ക്
cancel
നാ​ദാ​പു​രം: വ​ള​യം കു​യ്തേ​രി​യി​ൽ സ്​​റ്റീ​ൽ ബോം​ബ്​ പൊ​ട്ടി സ​ഹോ​ദ​രി​മാ​ർ​ക്ക് പ​രി​ക്ക്. കു​രു​ടി​ക് ക​ണ്ടി​യി​ൽ ഒ.​പി. മു​ജീ​ബി​​െൻറ​യും സീ​ന​ത്തി​​െൻറ​യും മ​ക്ക​ളാ​യ അം​ന ഫാ​ത്തി​മ (11), നാ​ദി​യ (8) എ​ന്നി​വ​ർ​ക് കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ ി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ മ​ദ്​​റ​സ വി​ട്ട്​ തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ഇ​ട​വ​ഴി​യി​ൽ കി​ട​ന്ന വ​സ്​​തു ബോം​ബാ​ണെ​ന്ന​റി​യാ​െ​ത ച​വി​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​വ​ഴി​യോ​ട് ചേ​ർ​ന്ന മ​തി​ലി​ൽ ത​ട്ടി ബോം​ബ് ഉ​ഗ്ര​ശ​ബ്​​ദ​​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ 50 മീ​റ്റ​റോ​ളം അ​ക​ലെ വ​ള​യം-​ഭൂ​മി വാ​തു​ക്ക​ൽ മെ​യി​ൻ റോ​ഡി​ലേ​ക്ക് ഓ​ടി​യ ശേ​ഷം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വ​ട​ക​ര​യി​ലേ​ക്ക്​ മാ​റ്റി.

നാ​ദി​യ​ക്ക് ഇ​രു​കാ​ലു​ക​ൾ​ക്കും വ​യ​റി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ചെ​റു​മോ​ത്ത് എ​ൽ.​പി സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അം​ന ഫാ​ത്തി​മ​ക്ക് നെ​ഞ്ചി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ണി​മേ​ൽ എം.​യു.​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​ന ഫാ​ത്തി​മ. ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി അ​വ​ശി​ഷ്​​ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പൊ​ട്ടി​ത്തെ​റി​ച്ച​ത് ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ബോം​ബാ​ണെ​ന്ന് ബോം​ബ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvalayamsteal bomb
News Summary - valayam steal bomb- kerala news
Next Story