Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് വളർമതി; 'നാല് ആവശ്യങ്ങൾ അംഗീകരിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല'

text_fields
bookmark_border
മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് വളർമതി; നാല് ആവശ്യങ്ങൾ അംഗീകരിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല
cancel

തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ വാദം തള്ളി സമരസമിതി സെക്രട്ടറി വളർമതി. നാല് ആവശ്യങ്ങൾ അംഗീകരിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് അവർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്നും വളർമതി പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന് പറഞ്ഞ ആളുകളാണ്, ഇപ്പോൾ അനുപാതം പെട്ടെന്ന് എങ്ങനെ കുറയ്ക്കുമെന്ന് ചോദിക്കുന്നത്. അനുപാതം കുറച്ചില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് ഇനി ഒരാൾക്ക് പോലും നിയമനം ലഭിക്കില്ല.

സമരക്കാരുടെ അഞ്ചിൽ നാല് ആവശ്യവും അംഗീകരിച്ചെന്ന് ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'അവർ പറഞ്ഞ അഞ്ചിൽ നാല് കാര്യവും അംഗീകരിച്ചു എന്നത് വസ്തുതയാണ്. എട്ടു തവണ സമരക്കാരെ കണ്ട് വിദ്യാഭ്യാസ മന്ത്രി ചർച്ച ചെയ്തു. 5 കാര്യം ആവശ്യപ്പെട്ടു. നാലും അംഗീകരിച്ചു. അധ്യാപക-വിദ്യാർഥി അനുപാതം പെട്ടെന്ന് 1:25 ആക്കാനാകുമോ' എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നത്. കെ.എ.എസ് നിയമനത്തിലും പ്രശ്‌നമുണ്ടാകും. എൽ.ഡി.എഫ് സർക്കാർ കാണിച്ച ബുദ്ധിശൂന്യതയാണ് ഇതിന് കാരണം. കേഡർ തസ്‌തികയിലേക്ക് കെ.എ.എസിൽ 32 ഒഴിവ് വരുമെന്ന് നിങ്ങൾ പി.എസ്.സിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി ആളെ വിളിക്കുകയും ചെയ്തു. എന്നാൽ രണ്ട് ഒഴിവേയുള്ളൂയെന്നും സതീശൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിദ്യാർഥി-അധ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള എൽ.പി.എസ്.ടി.എ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരം നടത്തുന്നതിനിടെയാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. മുഖ്യമന്ത്രിയെ ഒരുപാട് തവണ കാണാൻ ശ്രമിച്ചുവെന്നും കാണാൻ സാധിച്ചില്ലെന്നും വളർമതി പ്രതികരിച്ചു. 'സഭ നടക്കുന്ന സമയമായിരുന്നു. പിന്നീട് അവധി ദിവസങ്ങളും. അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല. പിന്നെ നമ്മളെ ഇങ്ങനെ കുറെ ദിവസം ഓരോന്ന് പറഞ്ഞ് ഇരുത്തുക എന്നുള്ളതായിരുന്നു അവരുടെ അജണ്ട. നാല്പത്തിയഞ്ച് ദിവസം സമയം ചോദിച്ചത് സമരം പൊളിക്കാനുള്ള ഒരു നടപടിയായി മാത്രമേ കാണാൻ കഴിയൂ' -വളർമതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valarmati rejects CM- Order accepting four demands has not been issued
Next Story