വളാഞ്ചേരി കൊലപാതകം: സുബീറയുടെ ബാഗ് കണ്ടെടുത്തു; മൊബൈൽ ഫോൺ കുഴൽ കിണറിലെറിഞ്ഞെന്ന് പ്രതി
text_fieldsമലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുരയിൽ സുബീറ ഫർഹത്തിന്‍റെ കൊലപാതക കേസിൽ പ്രതി അൻവറുമായുള്ള തെളിവെടുപ്പ് തുടരുന്നു. സുബീറ ഫർഹത്തിന്‍റെ ബാഗ് പൊലീസ് കണ്ടെടുത്തു. എന്നാൽ, സുബീറയിൽ നിന്ന് അൻവർ മോഷ്ടിച്ചെന്ന് പറയുന്ന സ്വർണാഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല. സുബീറയുടെ മൊബൈൽ ഫോൺ കുഴൽ കിണറിലെറിഞ്ഞുവെന്നാണ് അൻവർ െപാലീസിനോട് പറഞ്ഞിരിക്കുന്നത്.
21 കാരിയായ സുബീറയെ പട്ടാപ്പകൽ കൊലചെയ്തത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവർ മൊഴി നൽകിയിരുന്നു. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.