Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികയുടെ വീട്ടിൽ...

ദേവികയുടെ വീട്ടിൽ പൊലീസ്​ തെളിവെടുപ്പ്​ നടത്തി

text_fields
bookmark_border
ദേവികയുടെ വീട്ടിൽ പൊലീസ്​ തെളിവെടുപ്പ്​ നടത്തി
cancel

മലപ്പുറം: വളാഞ്ചേരിയിൽ പൊള്ളലേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ വീട്ടിൽ പൊലീസ്​ തെളിവെടുപ്പ്​ നടത്തി. ഡി​.വൈ.എസ്​.പിയുടെ​ നേതൃത്വത്തിൽ 11 അംഗ സംഘമാണ്​ തെളിവെടുപ്പ്​ നടത്തിയത്​.  

പുസ്​തകത്തിലെ കുറിപ്പുകൾ പൊലീസ്​ രക്ഷിതാക്കളെ കാണിച്ചു. മരണത്തെ ഞാൻ ഇഷ്​ടപ്പെടുന്നുവെന്ന്​ നോട്ട്​ബുക്കിൽ എഴുതിയിട്ടുണ്ടെന്ന്​ ​െപാലീസ്​ അറിയിച്ചു. 

അതേസമയം, ദേവികക്ക്​ ഒാൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന മൊഴി രക്ഷിതാക്കൾ വീണ്ടും ആവർത്തിച്ചു. മകൾക്ക്​ യാതൊരുവിധ മാനസിക പ്രശ്​നങ്ങളും ഇല്ലായിരുന്നു. മരണത്തിൽ മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും ദേവികയുടെ അച്ഛൻ ബാലൻ പറഞ്ഞു. 

മ​േങ്കരി ദളിത്​ കോളനിയിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ദേവികയെ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുന്നത്​. വീടിന്​ സമീപം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒാൺ​ൈലൻ ക്ലാസിൽ പ​െങ്കടുക്കാൻ കഴിയാത്തതി​​െൻറ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നു. 

പണം ഇല്ലാത്തതിനാൽ കേടായ  ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline classlockdowndevikadevika death
News Summary - Valanchery Devika Death Police Investigation Starts -Kerala news
Next Story