ടി.ജെ.എസ് ജോർജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം
text_fieldsതിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകനായ ടി.ജെ.എസ് ജോർജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെൻറർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം പത്രസ്വാതന്ത്ര്യത്തിനായുള്ള ടി.ജെ.എസ് ജോർജിന്റെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് നൽകുന്നത്.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോർജ്ജ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേർണൽ, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011 -ൽ പദ്മഭൂഷൺ ലഭിച്ചിരുന്നു.
ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഒക്‌ടോബർ 31-ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെൻറർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സർവകലാശാലയിലെ സെൻറർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി.പിള്ള “എഴുത്തും സ്വാതന്ത്ര്യവും” എന്ന വിഷയത്തിൽ സൂം പ്ലാറ്റഫോമിൽ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരൻ എസ്.ഹരീഷ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

