വഖഫ് ബോർഡിനെയും ൈട്രബ്യൂണലുകളെയും മറികടക്കുന്ന പൊലീസ് ഇടപെടൽ വിവാദമാവുന്നു
text_fieldsകണ്ണൂർ: ഇ.കെ-എ.പി തർക്കങ്ങളുള്ള മഹല്ലുകളിൽ സമസ്തയുടെ പിളർപ്പ്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘർഷവും വിവാദങ്ങളും പെരുകുന്നു. യു.ഡി.എഫ് ഭരണത്തിൽ നിലവിൽവന്ന വഖഫ് ബോർഡിനെ രാഷ്ട്രീമായി നേരിടുന്നതിന് പ്രാദേശിക തലത്തിൽ പൊലീസിനെ മറയാക്കുന്നുവെന്നാണ് ആക്ഷേപം. വഖഫ് ബോർഡിന് കീഴിലുള്ള ൈട്രബ്യൂണലുകളുടെ തീർപ്പിന് കാത്തിരിക്കുന്ന വിഷയങ്ങളിൽപോലും എ.പി വിഭാഗത്തിനുവേണ്ടി സി.പി.എം പ്രാദേശിക നേതൃത്വം പൊലീസിനെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുകയാണെന്നാണ് ഇ.കെ വിഭാഗത്തിെൻറ പരാതി. കണ്ണൂർ മാങ്ങാട് മഹല്ലിൽ സ്വലാത്ത് മജ്ലിസ് നടത്തിയതിെൻറ വരുമാനം പരിശോധിക്കുന്നതിന് വിജിലൻസിറങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ വിവാദം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 30ഒാളം മഹല്ലുകളിൽ കനത്ത പൊലീസ് സുരക്ഷയോടെ പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിൽ റിേട്ടണിങ് ഒാഫിസർമാരെ നിയോഗിച്ച് വോെട്ടടുപ്പിലൂടെയാണ് ഭരണസമിതികൾ നിലവിൽവന്നത്. സർക്കാർ മാറിയതോടെ, ഇങ്ങനെ തെരഞ്ഞെടുപ്പ് നടന്ന മഹല്ലുകളിൽ പലതിലും മറുചേരി രാഷ്്ട്രീയ സ്വാധീനത്തോടെ തിരിച്ചുവരാനുള്ള നീക്കം തുടങ്ങിയതാണ് പ്രശ്നം. ഇരുവിഭാഗത്തിലും പെടാത്ത പൊതുസമൂഹത്തെ ഉൽകണ്ഠപ്പെടുത്തുന്നതാണ് ഇൗ സാഹചര്യം.
കൊണ്ടോട്ടി കക്കോവ്, കരിപ്പൂർ എയർപോട്ട് മസ്ജിദുകൾ തർക്കങ്ങൾ കാരണം പൊലീസ് അടച്ചിട്ടിരുന്നു. കണ്ണൂർ ജില്ലയിൽ കുറുവ, പാപ്പിനിശ്ശേരി, പന്ന്യന്നൂർ, മാങ്ങാട് തുടങ്ങിയ മഹല്ലുകളിൽ വാശിയേറിയ വോെട്ടടുപ്പിലൂടെയാണ് മഹല്ല് ഭരണസമിതി നിലവിൽവന്നത്. ജില്ലയിലെ വാരം മഹല്ലിൽ 23ന് നടക്കാനിരിക്കുന്ന വോെട്ടടുപ്പിന് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നപേക്ഷിച്ച് ഒരു വിഭാഗം അധികൃതരെ സമീപിച്ചു.
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ പെടുന്ന മാങ്ങാട് മഹല്ല് എ.പി വിഭാഗത്തിന് സ്വാധീനമുള്ള കമ്മിറ്റിയാണ് പതിറ്റാണ്ടുകളായി ഭരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടന്ന വോെട്ടടുപ്പിൽ ഇ.കെ വിഭാഗവും മറ്റ് നിഷ്പക്ഷമതികളും ചേർന്ന മുന്നണി പിടിച്ചെടുത്തു. പിന്നീട് സി.പി.എം അനുഭാവികളുൾപ്പെടുന്ന മുൻ കമ്മിറ്റിക്കെതിരെ അഴിമതി ആരോപിച്ച് ചിലർ ൈട്രബ്യൂണലിലും പൊലീസിലും പരാതി നൽകി. ഇതേക്കുറിച്ച അന്വേഷണം നടക്കവേയാണ് എ.പി വിഭാഗത്തെ അനുകൂലിക്കുന്നവരുടെ പരാതിയനുസരിച്ച് സ്വലാത്ത് മജ്ലിസിൽ അനധികൃത പിരിവിനെക്കുറിച്ച് വിജിലൻസ് പരിശോധനക്കെത്തിയത്.
സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ പള്ളിപ്പരിസരത്ത് പൊതുയോഗത്തിൽ ഒരു വിഭാഗത്തിനുവേണ്ടി പ്രസംഗിച്ചതിെൻറ തൊട്ടു പിന്നാലെയാണ് വിജിലൻസ് പരിശോധനക്കെത്തിയത്. ൈട്രബ്യൂണൽ തീർപ്പുകൽപിക്കാനിരിക്കുന്ന വിഷയങ്ങൾ ഉള്ളയിടത്ത് സമാന്തരമായ പരാതി ഉയർന്നുവരുന്നതുകൊണ്ടാണ് തങ്ങൾക്ക് ഇടപെടേണ്ടിവരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് മൂന്ന് ൈട്രബ്യൂണലുകളാണ് വഖഫ് ബോർഡിന് കീഴിലുള്ളത്്. മിക്ക പരാതികളിലും ൈട്രബ്യൂണൽ രാഷ്ട്രീയാതീതമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. ഇങ്ങനെ നടപടികൾ പ്രതീക്ഷിക്കുന്ന മഹല്ലുകളിലാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ അറിവോടെ പൊലീസ് ഇടപെടുന്നതെന്നാണ് പരാതി. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അധികാരമേറ്റെടുത്ത ഇ.കെ വിഭാഗത്തിൽ നിന്നുള്ള റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ വഖഫ് ബോർഡിന് ഇനിയും രണ്ടര വർഷത്തോളം കാലാവധിയുണ്ട്.
അതിനിടെ പുതിയ നിയമസഭ നിലവിൽ വന്നപ്പോൾ എം.എൽ.എമാരുടെ പ്രതിനിധികളായി വി.കെ. ഇബ്രാഹിംകുഞ്ഞ് (മുസ്ലിംലീഗ്), പി.വി.അൻവർ (സി.പി.എം) എന്നിവർ ബോർഡിലെത്തി. എം.പിമാരുടെ പ്രതിനിധിയായി കോൺഗ്രസിലെ എം.െഎ. ഷാനവാസുമുണ്ട്.
സർക്കാർ നോമിനികളായ എല്ലാ വിഭാഗവും അടങ്ങുന്നതാണ് ബോർഡെങ്കിലും തീരുമാനങ്ങൾ താഴേത്തട്ടിലെത്തുേമ്പാൾ രാഷ്ട്രീയ വടംവലിയാവുന്നതാണ് പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
